സഊദിയുടെ ആദ്യ ആണവ റിയാക്ടര്‍ 20 ശതമാനം പൂര്‍ത്തിയായി
റിയാദ്: ഊര്‍ജ ആവശ്യങ്ങള്‍ക്കായി ദക്ഷിണ കൊറിയയുമായി സഹകരിച്ച് സഊദി നിര്‍മിക്കുന്ന ആദ്യ ആണവ റിയാക്ടറിന്റെ നിര്‍മാണം 20 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും സമാധാനപരവുമായ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി രാജ്യത്ത് നിര്‍മിക്കുന്ന ആദ്യത്തെ ആണവ പദ്ധതിയാണിത്.
വൈദ്യുതി ഉല്‍പാദനം, സമുദ്രജല ശുദ്ധീകരണം തുടങ്ങിയ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ റിയാക്ടര്‍ സഹായകമാവും.
സഊദി രണ്ടണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അധ്യക്ഷനായ സാമ്പത്തിക-വികസന കൗണ്‍സിലിന്റെ മേല്‍നോട്ടത്തിലാണ് റിയാക്ടറുകള്‍ സ്ഥാപിക്കുന്നത്. കിങ് അബ്ദുല്ല സിറ്റി ഫോര്‍ ആറ്റോമിക് ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജിയുടെ കീഴിലായി 2020 ഓടെ രാജ്യത്ത് നാല് റിയാക്ടര്‍ നിര്‍മിക്കണമെന്നാണ് കൗണ്‍സില്‍ വിഭാവനം ചെയ്യുന്നത്.
തദ്ദേശീയമായി റിയാക്ടര്‍ നിര്‍മിക്കുന്നതിന് സാങ്കേതിക രംഗത്ത് നിക്ഷേപം ക്ഷണിക്കുകയും വൈദേശീകമായി വിപണി കണ്ടെണ്ടത്തുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ടണ്ട്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് ഫോര്‍ത്ത് ജനറേഷനിലെ അത്യന്താധുനികമായ ഉപകരണങ്ങളാണ് റിയാക്ടര്‍ നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."