നുഴഞ്ഞുകയറാന്‍ വന്നാല്‍ പാകിസ്താന്‍ മൃതദേഹങ്ങള്‍ തിരിച്ചെടുക്കേണ്ടിവരും; അബദ്ധങ്ങളൊന്നും വിളിച്ചുവരുത്തരുതെന്നും ഇന്ത്യയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: പാകിസ്താന്‍ പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ലെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ബിബിന്‍ റാവത്ത്. ഇമ്രാന്‍ ഖാന്‍ -ട്രംപ് കൂടിക്കാഴ്ചയെക്കുറിച്ച് കാര്‍ഗില്‍ വജയദിവസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിയായ ആഘോഷത്തോടെയാണ് ഇന്ത്യ കാര്‍ഗില്‍ വിജയദിവസ് കൊണ്ടാടുന്നത്. വീണ്ടും നുഴഞ്ഞുകയറാന്‍ വന്നാല്‍ പാകിസ്താന്‍ മൃതദേഹങ്ങള്‍ തിരിച്ചുകൊണ്ടുപോകേണ്ടിവരുമെന്നും അദ്ദേഹം അയല്‍രാജ്യത്തിനു താക്കീത് നല്‍കി. അബദ്ധങ്ങളൊന്നും വിളിച്ചുവരുത്തരുതെന്നും അദ്ദേഹം പാകിസ്താന് മുന്നറിയിപ്പു നല്‍കി.
അതിര്‍ത്തിയില്‍ ഞങ്ങളുടെ സൈനികര്‍ ജാഗ്രത പാലിക്കുന്നതിനാല്‍ ഇപ്പോള്‍ നുഴഞ്ഞുകയറ്റം കുറഞ്ഞു. നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചാല്‍ മൃതദേഹങ്ങള്‍ തിരിച്ചെടുക്കേണ്ട അവസ്ഥ വരുമെന്ന് പാകിസ്താന് അറിയാമെന്നും ബിബിന്‍ റാവത്ത് പറഞ്ഞു.
നമ്മുടെ സൈനികര്‍ക്ക് ആവശ്യങ്ങള്‍ തീരെ കുറവാണ്. എന്നാല്‍ അവരുടെ ആത്മവീര്യം നാം ഉയര്‍ത്തിപ്പിടിക്കണം. ഒരു യുദ്ധത്തിനു തയാറെടുക്കുന്ന സൈനികന് അത്യാവശ്യം വേണ്ടത് തോക്കും കവചവുമാണ്. അതുകൊണ്ട് ഏതറ്റം വരെ പോകാനും അവര്‍ക്ക് കഴിയും. സേനയെ നവീകരിക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍, പക്ഷേ ഒറ്റരാത്രികൊണ്ട് ഞങ്ങള്‍ക്ക് അത് ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."