HOME
DETAILS
MAL
കശ്മീര്‍ വിഷയത്തില്‍ മോദി പറഞ്ഞ മെഡിറ്റേറ്റ്(യോഗ) ട്രംപ് മീഡിയേറ്റ്(മധ്യസ്ഥന്‍) എന്നു തെറ്റിദ്ധരിച്ചിരിക്കാം: സല്മാന് ഖുര്‍ഷിദ്
backup
July 26 2019 | 06:07 AM
മുംബൈ: മെഡിറ്റേറ്റ് മീഡിയേറ്റ് എന്നീ വാക്കുകള്‍ തമ്മിലുള്ള ആശയക്കുഴപ്പമാവാം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കശ്മീര്‍ വിഷയത്തില്‍ സംഭവിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് പറഞ്ഞു.
മോദി തന്നോട് യോഗ പ്രാക്ടീസ് ചെയ്യാന്‍ ആവശ്യപെട്ടത് കശ്മീര്‍ വിഷയത്തില്‍ 'മധ്യസ്ഥന്‍' എന്നായിരിക്കാം ആവശ്യപ്പെട്ടതെന്ന് ട്രംപ് കരുതിയിരിക്കാം.
തന്റെ 'വിസിബിള്‍ മുസ്ലിം അണ്വിസിബിള് സിറ്റിസണ്‍ അന്ഡര്സ്റ്റാന്റിങ്ങ് ഇന്ത്യന്‍ ഡെമോക്രസി' പുസ്തക പ്രകാശന ചടങ്ങല്‍ സംസാരിക്കുകയായിരുന്നു ഖുര്‍ഷിദ്. ഇത് ആശയ വിനിമയത്തില്‍ സംഭവിച്ച പ്രശ്നമാണ്. നയതന്ത്രമെന്നാല്‍ നല്ല ആശയ വിനിമയമാണ്. നന്നായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ മോദി എന്ത് നയതന്ത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."