HOME
DETAILS

കാനത്തിനും പൊലിസിനുമെതിരേ വാളെടുത്ത് സി.എന്‍. ജയദേവന്‍: എം.എല്‍.എയെ പൊലിസ് തിരഞ്ഞുപിടിച്ചു തല്ലിച്ചതച്ചു: നടപടിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭമെന്നും മുന്നറിയിപ്പ്

  
backup
July 26 2019 | 08:07 AM

kanam-rajendran-against-cn-jayadevan

കൊച്ചി: പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജിനെ ന്യായീകരിച്ച് രംഗത്തെത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരേയും പൊലിസിനെതിരേയും തിരിഞ്ഞ് സി.പി.ഐ നേതാവ് സി.എന്‍. ജയദേവന്‍. ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും എതിരേ ശക്തമായ പ്രതികരണമാണ് തൃശൂരില്‍ നേരത്തെ പാര്‍ട്ടി സീറ്റ് നിഷേധിച്ച മുന്‍ എം.പി ജയദേവന്റെ പ്രതികരണം.
എല്‍ദോ എബ്രഹാം എം.എല്‍.എയെ പൊലിസ് തിരഞ്ഞുപിടിച്ചു തല്ലിയതാണെന്നാണ് സി.എന്‍ ജയദേവന്‍ തുറന്നടിച്ചത്. ഇത് പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടിനെ പരസ്യമായി എതിര്‍ക്കുന്നതാണ്. മര്‍ദനത്തിന് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.


ഭരണത്തില്‍ ഇരിക്കുമ്പോള്‍ തല്ലുകൊള്ളേണ്ട ഗതികേട് സി.പി.ഐക്ക് ഇല്ലെന്നും ജയദേവന്‍ തുറന്നു പറയാനും മടിച്ചില്ല. ഇതെല്ലാം പാര്‍ട്ടി സെക്രട്ടറിക്കെതിരേയും മുഖ്യമന്ത്രിക്കെതിരേയുമുള്ള പരസ്യമായ പ്രതിഷേധവും പ്രതികരണവുമാണ്.

ലാത്തിച്ചാര്‍ജിനെക്കുറിച്ച് നടത്തിയ പ്രതികരണത്തിന് പോസ്റ്ററൊട്ടിച്ചല്ല പ്രതികരിക്കേണ്ടതെന്ന് പ്രതിഷേധക്കാര്‍ക്ക് മറുപടി നല്‍കിയാണ് ഇതിനോട് കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.
സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലിസ് ലാത്തി ചാര്‍ജിനെ താന്‍ ന്യായീകരിച്ചിട്ടില്ലെന്നും കാനം വ്യക്തമാക്കി. ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് വന്ന ശേഷം പ്രതികരിക്കാമെന്നാണ് പറഞ്ഞതെന്നും മലക്കം മറിഞ്ഞാണ് കാനം പ്രതികരിച്ചത്.

അതേ സമയം കാനത്തിനെതിരായി പാര്‍ട്ടിക്കാര്‍ പോസ്റ്റര്‍ പതിക്കില്ലെന്ന് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. പ്രശ്‌നം സങ്കീര്‍ണമാക്കാന്‍ പാര്‍ട്ടി ശത്രുക്കളാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് പ്രൗഢ തുടക്കം, ഹജ്ജ്, വലിയ ഐക്യത്തിന്റെ വേദിയെന്ന്‌ സാദിഖലി തങ്ങൾ

Kerala
  •  7 days ago
No Image

ചീഫ് സേഫ്റ്റി കമ്മിഷണറുടെ ചുമതല സിവിൽ ചീഫ് എൻജിനീയർക്ക് , നിയമനം ചട്ടം മറികടന്ന്

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ സുരക്ഷയ്ക്ക് പരിശീലനം ലഭിക്കാത്ത ജീവനക്കാർ, അനധ്യാപക സംഘടനകൾ കോടതിയിലേക്ക്

Kerala
  •  7 days ago
No Image

വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കായിക മന്ത്രിക്കെതിരായ സമരത്തെ പിന്തുണച്ചു; തിരുവനന്തപുരം ജില്ലാ സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റിനെ നീക്കി സര്‍ക്കാർ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-22-02-2025

PSC/UPSC
  •  8 days ago
No Image

തൃശ്ശൂരില്‍ വൻ നിക്ഷേപ തട്ടിപ്പ്; ഇരിങ്ങാലക്കുടയിലെ സ്ഥാപനം തട്ടിയത് 150 കോടിയിലധികം രൂപ

Kerala
  •  8 days ago
No Image

ദൈനംദിന പരിധി ലംഘിച്ച മത്സ്യതൊഴിലാളിക്ക് 50,000 ദിര്‍ഹം പിഴ വിധിച്ച് അബൂദബി പരിസ്ഥിതി ഏജന്‍സി

latest
  •  8 days ago
No Image

അട്ടപ്പാടിയിൽ കരടി പരിക്കേറ്റ നിലയിൽ; ജനവാസ മേഖയിൽ സ്ഥിര ശല്യമായിരുന്ന കരടിക്കാണ് പരുക്കേറ്റത്

Kerala
  •  8 days ago
No Image

മോചിപ്പിക്കപ്പെട്ട ഉടനെ ഹമാസ് അംഗത്തിന്റെ നെറ്റിയില്‍ ചുംബിച്ച് ഇസ്‌റാഈല്‍ ബന്ദി, ആര്‍പ്പുവിളിച്ച് ജനക്കൂട്ടം, പ്രതീകാത്മകതയുടെ പാരാവാരമായി വേദി

latest
  •  8 days ago


No Image

'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

oman
  •  8 days ago
No Image

തമിഴ്‌നാടിന് 10,000 കോടി രൂപ നൽകിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ല; സംസ്ഥാനത്തെ 2,000 വർഷം പിന്നോട്ട് തള്ളിവിടുന്ന പാപം ഞാൻ ചെയ്യില്ലെന്ന് സ്റ്റാലിൻ

National
  •  8 days ago
No Image

കേരളത്തിൽ 5,000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ഐ.ടി, ഫിനാൻസ് മേഖലകളിൽ വൻ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി; പ്രഖ്യാപനം ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ

uae
  •  8 days ago
No Image

ഇത്തവണയും കിരീടം മറക്കാം; ഗോവയോടും തോറ്റ് ബ്ലാസ്റ്റേഴ്‌സ്

Football
  •  8 days ago