ആള്‍ക്കൂട്ട ആക്രമണം: പത്ത് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും സുപ്രിംകോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: രാജ്യത്തെ ആള്‍ക്കൂട്ട അക്രമങ്ങള്‍ തടയുന്നതിന് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രത്തോടും പത്ത് സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യരപ്പെട്ട് സുപ്രിംകോടതി. രാജ്യത്ത് നിരന്തരമായി ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച്, വിഷയത്തില്‍ സര്‍ക്കാരുകള്‍ സുപ്രിംകോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്നു കാണിച്ച് സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതി നോട്ടിസയച്ചത്.
കഴിഞ്ഞ വര്‍ഷമാണ് ആള്‍ക്കൂട്ട ആക്രമങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നത്.
നിയമവാഴ്ചയെയും രാജ്യത്തിന്റെ സാമൂഹ്യഘടനയെയും ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഒരു നിയമം നടപ്പാക്കണമെന്നായിരുന്നു അന്ന് സുപ്രിംകോടതിയുടെ ഉത്തരവ്.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേന്ദ്രസര്‍ക്കാരിനും 10 സംസ്ഥാനങ്ങള്‍ക്കും നോട്ടിസ് അയച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷനും നോട്ടിസയച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്, ആന്ധ്ര പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കാണ് നോട്ടിസ്.
ഇന്ത്യയിലാകെ വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരേ കഴിഞ്ഞ ദിവസം സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ 49 പേര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിനു തിരിച്ചടിയായി 62 പേര്‍ മറ്റൊരു കത്തുമെഴുതിയിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ സുപ്രിംകോടയുടെ ഇടപെടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."