അമ്പൂരി കൊലപാതകം: പ്രതി അഖിലും രാഖിയും തമ്മില്‍ വിവാഹിതരായിരുന്നുവെന്ന് പൊലിസ്
തിരുവനന്തപുരം: അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖിയും പ്രതി അഖിലും തമ്മില്‍ വിവാഹിതരായിരുന്നുവെന്ന് പൊലിസ്. ഈ വര്‍ഷം ഫെബ്രുവരി 15ന് എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായതെന്നാണ് പൊലിസ് പറയുന്നത്. തന്റെ ഭര്‍ത്താവായ അഖില്‍ മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ചതോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. കേസിലെ മൂന്നാം പ്രതിയായ ആദര്‍ശിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പൊലിസ് ഇക്കാര്യം പറയുന്നത്. അഖിലിന് വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രാഖി വിവാഹം മുടക്കാന്‍ നോക്കിയത് ഇവരുടെ ബന്ധം കൂടുതല്‍ വഷളാക്കിയെന്നും പൊലിസ് പറയുന്നു.
അതേസമയം പ്രതികള്‍ അവരുടെ വാഹനം ഏറെ നേരം വൃത്തിയാക്കുന്നത് കണ്ടെന്ന് അയല്‍വാസി മൊഴി നല്കി. കൊല്ലപ്പെട്ട രാഖിയുടെ സിം കാര്‍ഡ് ഇട്ടുവിളിക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, പ്രതികള്‍ വീട്ടുവളപ്പില്‍ ഉപേക്ഷിച്ചതായും സംശയമുണ്ട്. രാഖിയെ കുഴിച്ചിട്ട വീട്ടുവളപ്പില്‍ നിന്ന് മൊബൈലിന്റെ അവശിഷ്ടങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.
വാഹനത്തില്‍ വച്ചാണ് രാഖിയെ കൊലപ്പെടുത്തിയെതെന്നാണ് മൂന്നാം പ്രതി ആദര്‍ശ് പൊലിസിന് നല്കിയ മൊഴി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."