'ലംഘിച്ചാല്‍ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടും, 10,000 ദീനാർ വരെ പിഴ' പുതുവത്സരത്തോടനുബന്ധിച്ച് ബഹ്റൈനില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം
മനാമ: ബഹ്റൈനില്‍ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകള്‍, റസ്റ്റോറന്‍റുകള്‍, എന്നിവ ഉൾപ്പെടെ മുഴുവന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കും അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കി. ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയാണ് നിർദേശം നൽകിയിരിക്കുന്നത്.
വകഭേദം വന്ന കൊവിഡ് ഭീതി നില നില്‍ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്ത് മുന്‍കരുതല്‍ കര്‍ശനമാക്കിയിരിക്കുന്നത്.
കോവിഡ് മുൻകരുതൽ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുമായി ചേർന്ന് പരിശോധന ശക്തിപ്പെടുത്തും. നിയമ ലംഘകർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. നിർദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചിടും. 10,000 ദീനാർ വരെ പിഴയും ചുമത്തും.
റെസ്റ്റോറന്‍റുകളില്‍ സാമൂഹിക അകലം, ഫേസ് മാസ്ക്, മേശകൾ തമ്മിലെ അകലം എന്നിവ കൃത്യമായി പാലിച്ചിരിക്കണം. ആകെ സീറ്റിെൻറ പകുതി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഒരു ടേബിളിൽ ആറ് പേരിൽ കൂടുതൽ പാടില്ല. പാർട്ടികളിൽ 30പേരിൽ അധികം പാടില്ലെന്നും നിർദേശത്തിൽ പറയുന്നു. കോവിഡ് പ്രതിരോധത്തിനുള്ള രാജ്യത്തിെൻറ പോരാട്ടത്തിൽ മുൻകരുതലുകൾ പാലിച്ച് എല്ലാവരും പങ്കുചേരണമെന്ന് വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര മന്ത്രാലയവും ആഹ്വാനം ചെയ്തിട്ടുണ്ട്.
പുതുവത്സരദിനത്തോടനുബന്ധിച്ച് ജനുവരി 1ന് രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാജ്യത്ത് വാരാന്ത്യ അവധി ദിനമായതിനാല്‍ ഈ അവധി ഞായറാഴ്ച ലഭിക്കും. ഇതോടെ രാജ്യത്ത് തുടര്‍ച്ചയായി മൂന്നു ദിവസത്തെ അവധിയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."