HOME
DETAILS
MAL
മുത്തങ്ങയില്‍ 34 ലക്ഷവുമായി മധുര സ്വദേശി പിടിയില്‍
backup
July 26 2019 | 19:07 PM
മുത്തങ്ങ: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാത്ത 34.3 ലക്ഷവുമായി തമിഴ്നാട് മധുര സ്വദേശി പിടിയിലായി. സംസ്ഥാന അതിര്‍ത്തിയായ മൂലഹള്ള ക്യാംപ് ഷെഡിന് സമീപമായിരുന്നു പരിശോധന. വയനാട് എകൈ്സസ് ഇന്റലിജന്‍സും വയനാട് ഏകൈ്സസ് സ്പെഷല്‍ സ്ക്വാഡും സംയുക്തമായി നടത്തിയ വാഹന പരിശോധനയിലാണ് ബംഗളൂരു- കോഴിക്കോട് സര്‍വിസ് നടത്തുന്ന കെ.എസ്.ആര്.ടി.സി ബസിലെ യാത്രക്കാരനായ മധുര സ്വേദശി മുരുകേശന് (53) പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."