HOME
DETAILS

ഒറ്റയ്ക്ക് പോരാടി 1806 ദിവസം; ഇനിയും തുടരും

  
backup
July 26 2019 | 19:07 PM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b4%bf-1806-%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%b8%e0%b4%82

 

 


കാഞ്ഞിരത്തിനാല്‍ ഭൂമി: നിയമസഭാ സമിതി തെളിവെടുപ്പില്‍ പ്രതീക്ഷ

നിസാം കെ അബ്ദുല്ല


കല്‍പ്പറ്റ: വിലകൊടുത്തു വാങ്ങി നികുതി ഒടുക്കി പൊന്നുവിളയിച്ചിരുന്ന ഭൂമിയില്‍നിന്ന് പതിറ്റാണ്ടുകളായി കുടിയിറക്കപ്പെട്ട കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം ഇന്നേക്ക് 1806 ദിവസത്തിലെത്തി നില്‍ക്കുന്നു.
സ്വന്തം ഭൂമിയിലെ മണ്ണില്‍ പൊന്നുവിളയിച്ച് കുടുംബത്തിനുതാങ്ങായ കാഞ്ഞിരത്തിനാല്‍ ജോര്‍ജിനെ ഉദ്യോഗസ്ഥ വര്‍ഗം നിഷ്ഠൂരം വഞ്ചിച്ചതിന്റെ കഥകളുമായി മരുമകന്‍ കട്ടക്കയം ജയിംസ് 1806 ദിവസമായി വയനാട് കലക്ടറേറ്റിന്റെ പടിക്കല്‍ ഒരു ടാര്‍ പോളിന്‍ ഷീറ്റിനടിയില്‍ കാഴ്ചക്കാരുടെ മനസില്‍ നൊമ്പരമായി ഇരിപ്പ് തുടങ്ങിയിട്ട്.
അന്വേഷണ റിപ്പോര്‍ട്ടുകളും രേഖകളുമെല്ലാം തങ്ങള്‍ക്ക് അനുകൂലമായിട്ടും ജോര്‍ജും പ്രിയതമയും മരണത്തെ പുല്‍കിയത് ഒന്നുമില്ലാത്തവരായാണ്. 12 ഏക്കര്‍ കൃഷി ഭൂമി സ്വന്തമായി ഉണ്ടായിരുന്നവര്‍ വനംവകുപ്പിന്റെ തെറ്റായ ഒരു റിപ്പോര്‍ട്ടില്‍ ഒന്നുമില്ലാത്തവരായിപ്പോവുകയായിരുന്നു.
ഇവരുടെ കുടുംബത്തിന് നീതി നേടിക്കൊടുക്കാനാണ് മരുമകന്‍ ജയിംസ് സമരരംഗത്തേക്കിറങ്ങിയത്. അഞ്ചു വര്‍ഷമായി ജയിംസ് വയനാട് കലക്ടറേറ്റ് പടിക്കല്‍ സമരമിരിക്കാന്‍ തുടങ്ങിയിട്ട്.
ഈ സമര മുഖത്തേക്കാണ് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ മുളയ്ക്കുന്നത്. ഈ വരുന്ന ഓഗസ്റ്റ് രണ്ടിന് നിയമസഭയുടെ ഹരജികള്‍ സംബന്ധിച്ച സമിതി രാവിലെ 10.30ന് തൊണ്ടര്‍നാട് പഞ്ചായത്തിലെ കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം സന്ദര്‍ശിക്കാനെത്തുകയാണ്.
താന്‍ സമരമിരുന്ന 1806 ദിവസങ്ങളുടെ ആകെക്കൂലിയാണ് ജയിംസിനും കുടുംബത്തിനും ഇവരുടെ സന്ദര്‍ശനം.
ഇതിനിടെ കല്‍പ്പറ്റ മണിയങ്കോട് സ്വദേശിനി എം.എസ്.സി വിദ്യാര്‍ഥിനി അനീറ്റ ജൂഡിത്ത് ബെന്നി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് പരാതി നല്‍കിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി ഭവന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കു നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് നിയമസഭാ സമിതി ഭൂമി പരിശോധനക്കായി എത്തുന്നത്.
കെ.ബി ഗണേഷ്‌കുമാറാണ് നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍. രാജു അബ്രഹാം, സി മമ്മൂട്ടി, ഒ രാജഗോപാല്‍, ആര്‍ രാമചന്ദ്രന്‍, വി.വി സജീന്ദ്രന്‍, സി.കെ ശശീന്ദ്രന്‍, എം സ്വരാജ്, പി ഉബൈദ് എന്നിവരാണ് അംഗങ്ങള്‍.
തങ്ങളുടെ ഭൂമി വനംവകുപ്പ് അന്യായമായി പിടിച്ചെടുത്തതാണെന്ന കുടുംബത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ അതൊന്നും കൃത്യസമയങ്ങളില്‍ വെളിച്ചം കണ്ടിരുന്നില്ല. ഇതാണ് പ്രശ്‌നം സങ്കീര്‍ണമാക്കി കൊണ്ടുപോയത്. കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന സ്ഥലം വനഭൂമിയുടെ ഭാഗമല്ലെന്നു വ്യക്തമാക്കുന്ന 2009 ഓഗസ്റ്റ് 17ലെ വിജിലന്‍സ് റിപ്പോര്‍ട്ടും വയനാട് സബ് കലക്ടര്‍ ആയിരുന്ന ശീറാം സാംബ ശിവറാവു തയാറാക്കിയ റിപ്പോര്‍ട്ടും കുടുംബത്തിന് അനുകൂലമായിരുന്നു. പക്ഷെ ഇതൊന്നും എത്തേണ്ടിടത്ത് എത്തിയില്ലെന്ന് മാത്രം.
ഇതോടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയം ഹരിതസേനയുടെ സംസ്ഥാന ചെയര്‍മാന്‍ അഡ്വ. വി.ടി പ്രദീപ്കുമാര്‍ ഏറ്റെടുക്കുന്നത്.
ഇദ്ദേഹമാണ് ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് തിരികെ ലഭിക്കുന്നതിന് ഇടപെടല്‍ ആവശ്യപ്പെട്ട് നിയമസഭാ പെറ്റിഷന്‍സ് കമ്മിറ്റിയെ സമീപിച്ചത്.
ഫോറസ്റ്റ് ട്രിബ്യൂണലിന്റെയും പിന്നീട് ഹൈക്കോടതിയുടെയും ഉത്തരവുകളില്‍ പരാമര്‍ശിക്കുന്നതു യഥാര്‍ഥത്തില്‍ കാഞ്ഞിരത്തിനാല്‍ കുടുംബം അവകാശവാദം ഉന്നയിക്കുന്ന ഭൂമിയല്ല വനഭൂമിയെന്നാണ്.
ഇതു സംബന്ധിച്ച് വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി നേടിയതടക്കം രേഖകള്‍ സഹിതമാണ് പ്രദീപ്കുമാര്‍ പെറ്റീഷന്‍സ് കമ്മിറ്റിക്കു പരാതി നല്‍കിയത്.
ഈ നീക്കമാണ് ഇപ്പോള്‍ കുടുംബത്തിന്റെ ഭൂമി പ്രശ്‌നം ഒരു വഴിത്തിരിവിലെത്തിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിയുടെ സന്ദര്‍ശനത്തെ കാണുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  9 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  18 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago