ഇന്ത്യന്‍ തീര്‍ഥാടകര്‍ ലക്ഷം കവിഞ്ഞു; ഹജ്ജ് ഒരുക്കങ്ങള്‍ തകൃതി
മക്ക: മിനായില്‍ ചൂടുകുറച്ച് തീര്‍ഥാടകര്‍ക്ക് ആശ്വാസമേകുന്നതിന് റോഡുകള്‍ക്ക് പുതിയ നിറം നല്കുന്ന പദ്ധതിയുടെ ആദ്യഘട്ടം മക്ക നഗരസഭ പൂര്‍ത്തിയാക്കി. ആദ്യ ഘട്ടത്തില്‍ മിനായില്‍ ജംറ കോംപ്ലക്സിലേക്കുള്ള കാല്‍നട യാത്രക്കാര്‍ക്കുള്ള റോഡിനാണ് പുതിയ നിറം നല്‍കിയിരിക്കുന്നത്. ആകെ 3500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലുള്ള റോഡിനു പുതിയ നിറം നല്‍കിയിട്ടുണ്ട്.
ജപ്പാനിലെ സുമിട്ടോമൊ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നതെന്ന് മക്ക നഗരസഭക്കു കീഴിലെ പുണ്യസ്ഥലങ്ങളിലെ പദ്ധതികാര്യ വിഭാഗം മേധാവി എന്‍ജിനീയര്‍ അഹ്മദ് മുന്‍ഷി പറഞ്ഞു.
താപനില 15 മുതല്‍ 20 ശതമാനം വരെ കുറയ്ക്കുന്നതിന് പദ്ധതി സഹായിക്കും. റോഡില്‍ ടാറിങ്ങിന് താഴെ സ്ഥാപിച്ച സെന്‍സറുകള്‍ വഴി ഓരോ പത്തു സെക്കന്‍ഡിലും താപനില രജിസ്റ്റര്‍ ചെയ്യും.
ടോള്‍ ഫ്രീ സേവനം
എട്ടു ഭാഷകളില്‍
മക്ക: ഇസ്ലാമികകാര്യ മന്ത്രാലയത്തിനു കീഴില്‍ ഇസ്ലാമിക ബോധവല്കരണ ജനറല്‍ സെക്രട്ടേറിയറ്റില്‍ ഹജ്ജ് തീര്‍ഥാടകരെ ലക്ഷ്യമിട്ടുള്ള ടോള്‍ ഫ്രീ സേവനം വികസിപ്പിക്കുന്നതിനുള്ള പദ്ധതി മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അംഗീകരിച്ചു. മന്ത്രാലയം തീര്‍ഥാടകര്‍ക്ക് നല്കുന്ന സേവനങ്ങളുടെയും ഹജ്ജിനുള്ള ഒരുക്കങ്ങളുടെയും ഭാഗമായാണിത്. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, തുര്‍ക്കി, ഉര്‍ദു, ഹോസ, പഞ്ചാബി, ഇന്തോനേഷ്യ എന്നീ എട്ടു ഭാഷകളില്‍ തീര്‍ഥാടകര്‍ക്ക് സംശയ നിവാരണങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
അസീസിയയിലെ ഫോണ്‍ ലൈനുകളുടെ എണ്ണം 45 ആയി ഉയര്‍ത്തി. മിനായിലെയും അറഫയിലെയും ഫോണ്‍ ലൈനുകളുടെ എണ്ണവും 45 വീതമാക്കി ഉയര്‍ത്തിയിട്ടുണ്ട്. മുസ്ദലിഫയില്‍ ഫോണ്‍ ലൈനുകളുടെ എണ്ണം 40 ആയി ഉയര്‍ത്തി. ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുന്നവര്‍ക്ക് മറുപടി നല്‍കുന്നതിന് 100 പ്രബോധകരെയും 27 വിവര്‍ത്തകരെയും മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."