HOME
DETAILS

സംഘ്പരിവാര്‍ ഭീഷണിയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം: മന്ത്രി ബാലന്‍

  
backup
July 26 2019 | 20:07 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b5%8d%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%87

 

തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരേ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ സാംസ്‌കാരിക കേരളം ഒറ്റമനസോടെ ചെറുക്കണമെന്ന് മന്ത്രി എ.കെ ബാലന്‍.
ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളോടെ എല്ലാ ജനങ്ങള്‍ക്കും സുരക്ഷിതമായി ജീവിക്കാന്‍ അവസരമുണ്ടാകണമെന്ന് പറഞ്ഞതിനാണ് സംഘ്പരിവാര്‍ ഭീഷണി ഉയര്‍ത്തുന്നത്. ഭരണവര്‍ഗ പിന്തുണയോടെ സംഘ്പരിവാര്‍ നടത്തുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ ഐക്യരാഷ്ട്രസഭയില്‍ പോലും പ്രതിഷേധമുയര്‍ന്നു.
തങ്ങള്‍ക്കെതിരേ സംസാരിക്കുന്നവരെ പാകിസ്താനിലേക്ക് അയക്കുമെന്നാണ് സംഘ്പരിവാര്‍ ഇതുവരെ പറഞ്ഞിരുന്നത്. ഇപ്പോള്‍ ചന്ദ്രനിലേക്ക് അയക്കുമെന്നാണ് പറയുന്നത്. മനുഷ്യര്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുംവേണ്ടി വാദിക്കുന്നവരെയൊക്കെ ഇവര്‍ ശത്രുക്കളായി കാണുന്നു.
ഭീഷണിക്ക് കീഴടങ്ങി നിശ്ശബ്ദമായി ജീവിക്കില്ലെന്ന ഉറച്ച നിലപാട് അടൂര്‍ സ്വീകരിച്ചിരിക്കുകയാണ്. അദ്ദേഹത്തിനൊപ്പമാണ് കേരളത്തിന്റെ മനസ്. നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ആളാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍. അടൂരിനെ സംഘ്പരിവാര്‍ നേതാവ് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമറിയാന്‍ താല്‍പര്യമുണ്ട്. വ്യത്യസ്ത അഭിപ്രായമുള്ളവരെ തകര്‍ത്തുകളയുമെന്ന സംഘ്പരിവാറിന്റെ നിലപാട് കേരളത്തില്‍ വിലപ്പോകില്ലെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago