ശ്രീലങ്കയിലെത്തിയ മോര്‍ച്ചറി അവശിഷ്ടങ്ങള്‍ ഇന്ത്യയിലേക്കയച്ചു
കൊളംബോ: ബ്രിട്ടനില്‍ നിന്ന് ശ്രീലങ്കയിലേക്ക് അനധികൃതമായി ഇറക്കുമതി ചെയ്ത മോര്‍ച്ചറി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇന്ത്യയിലേക്ക് കയറ്റിവിട്ടിരുന്നുവെന്ന് ധനമന്ത്രി. 3000 ടണ്‍ മാലിന്യങ്ങളാണ് ശ്രീലങ്കയിലെത്തിയത്. ഇതില്‍ ഒരു ഭാഗം ഇന്ത്യയിലേക്കും ദുബൈയിലേക്കും കയറ്റിവിട്ടതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് മന്ത്രി മംഗള സമരവീര പാര്‍ലമെന്റില്‍ പറഞ്ഞു.
അവ ലങ്കയിലെത്തിച്ചയാള്‍ 2017ലും 2018 ലും ഏകദേശം 180 ടണ്‍ അസംസ്‌കൃത മാലി ന്യങ്ങള്‍ ഇന്ത്യയിലേക്കും ദുബൈയിലേക്കും അയച്ചു. രാജ്യത്തെ ഒരു സ്വകാര്യ കമ്പനി മാലിന്യം നിറച്ച 241 കണ്ടെയിനറുകള്‍ ബ്രിട്ടനില്‍ നിന്ന് ഇറക്കുമതി ചെയ്ത് അതില്‍ 15 എണ്ണം ഇന്ത്യയിലേക്കും രണ്ടെണ്ണം ദുബൈയിലേക്കും അയച്ചതായി ശ്രീലങ്കന്‍ കസ്റ്റംസ് വകുപ്പാണ് കണ്ടെത്തിയത്. മാലിന്യങ്ങള്‍ ബ്രിട്ടനിലേക്കു തന്നെ മടക്കിയയക്കാന്‍ ഇറക്കുമതി ചെയ്ത കമ്പനിയോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. മോര്‍ച്ചറി മാലിന്യങ്ങള്‍ മറ്റു രാജ്യത്തേക്കയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരാണ്.
ഇന്തോനേഷ്യയും ഫിലിപ്പൈന്‍സും മാലി ന്യങ്ങള്‍ വിദേശത്തേക്ക് തിരിച്ചയച്ചതാണ് ശ്രീലങ്കയെ ഇവ തിരിച്ചയക്കാന്‍ പ്രേരിപ്പിച്ചത്. ഇന്തോനേഷ്യ 210 ടണ്‍ മാലിന്യങ്ങള്‍ ആസ്‌ത്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്കും 69 കണ്ടെയിനര്‍ പാഴ്‌വസ്തുക്കള്‍ ഫിലിപ്പൈനിലേക്കും തിരിച്ചയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."