HOME
DETAILS
MAL
കടുവയെ കൊന്നു; അന്വേഷണത്തിന് ഉത്തരവ്
backup
July 26 2019 | 20:07 PM
ലഖ്നൗ: പിലിഭിത്തില്‍ ഗ്രാമവാസികള്‍ പെണ്‍കടുവയെ തല്ലിക്കൊന്നു. പിലിഭിത്ത് കടുവ സങ്കേതത്തില്‍ വച്ചായിരുന്നു ഇത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടു. വയലില്‍ ജോലിചെയ്യുമ്പോള്‍ കടുവ ആക്രമിക്കാന്‍ വന്നപ്പോഴാണ് സ്വയം രക്ഷക്കായി തങ്ങള്‍ തയാറായതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. അതേസമയം കാട്ടില്‍ കയറരുതെന്നും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ ഇല്ലാതാക്കരുതെന്നുമുള്ള മുന്നറിയിപ്പ് മറികടന്ന് ഒരുസംഘം യുവാക്കള്‍ കാട്ടില്‍ കയറിയാണ് കടുവയെ കൊലപ്പെടുത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."