HOME
DETAILS
MAL
കമ്പനി ഭേദഗതി ബില്‍ ലോക്സഭ പാസാക്കി
backup
July 26 2019 | 20:07 PM
ന്യൂഡല്‍ഹി: കമ്പനി നിയമ ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. 2013ലെ കമ്പനി നിയമത്തിലെ ഭേദഗതിയാണ് ബില്‍. ഇതു നിയമമാവുന്നതോടെ കഴിഞ്ഞ ഫെബ്രുവരിയില്‍ പാസാക്കിയ ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സ് ഇല്ലാതാവും. കോര്‍പ്പേററ്റ് മേഖലയ്ക്ക് ഗുണകരമാവുന്ന 44 പുതിയ വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് ബില്‍ ചര്‍ച്ചയില്‍ ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു.
ഷെല്‍ കമ്പനികളുടെ മേല്‍ നിയന്ത്രണം കൊണ്ടുവരുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ 10- എ വ്യവസ്ഥ പ്രകാരം പുതിയ കമ്പനികള്‍ 180 ദിവസത്തിനകം രജിസ്ട്രാര്‍ക്ക് ഡിക്ലറേഷന്‍ നല്‍കണം. ഇക്കാര്യത്തില്‍ വീഴ്ചയുണ്ടായാല്‍ കമ്പനികളെ രജിസ്റ്ററില്‍ നിന്ന് നീക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."