ഫാസിസത്തിനെതിരേ ഡി.സി.സിയുടെ കാലിച്ചന്തയും മാംസ വിതരണവും
കോഴിക്കോട്: 'ഭക്ഷണ സ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യവും ഭരണഘടനാവകാശം' എന്ന പ്രഖ്യാപനവുമായി ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഫാസിസത്തിനെതിരേ ജനകീയ പ്രതിരോധം തീര്‍ത്തു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ നടന്ന പ്രതിഷേധ സംഗമവും കാലിച്ചന്തയും മാംസ വിപണനവും ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. മോദിയുടെ കോപ്രായങ്ങള്‍ മുസോളിനിയെയും ഹിറ്റ്‌ലറെയും കടത്തിവെട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ മൗലികാവകാശ ലംഘനമാണ് നടക്കുന്നത്. ഇതിനെതിരേ എല്ലാവരും ഒന്നിച്ച് സമരരംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. കാലിച്ചന്തയിലെ ലേല ഉദ്ഘാടനം കെ.പി.സി.സി ജന. സെക്രട്ടറി കെ.പി അനില്‍കുമാര്‍ നിര്‍വഹിച്ചു. മാംസ വിപണനോദ്ഘാടനം ഡി.സി.സി മുന്‍പ്രസിഡന്റ് കെ.സി അബുവിന് നല്‍കി കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. മൂന്നു പോത്തുകളെയാണ് പ്രതീകാത്മക ചന്തയിലേക്ക് കൊണ്ടുവന്നത്. ഇവ ലേലം നടത്തി വില്‍ക്കുകയായിരുന്നു. നേരത്തെ പായ്ക്ക് ചെയ്തു കൊണ്ടുവന്ന ബീഫ് 500 ഗ്രാം വീതവും വില്‍പ്പന നടത്തി. കെ.പി.സി.സി സെക്രട്ടറി കെ പ്രവീണ്‍കുമാര്‍, അഡ്വ. ഐ മൂസ, ഇ.വി ഉസ്മാന്‍കോയ, പി. മൊയ്തീന്‍, ദിനേശ് പെരുമണ്ണ, കെ. ബാലകൃഷ്ണന്‍ കിടാവ്, വി. അബ്ദുറസാഖ്, വി. സമീജ്, സി.പി സലീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."