HOME
DETAILS
MAL
ശബരിമല സ്ത്രീ പ്രവേശനം: സര്‍ക്കാറിന്റെ സമവായ നീക്കം പാളി
backup
October 07 2018 | 04:10 AM
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്റെ സമവായ ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. പുനഃപരിശോധനാ ഹരജിയില്‍ തീരുമാനമായ ശേഷം ചര്‍ച്ച മതിയെന്ന് തന്ത്രി കണ്ഠരര് മോഹനരര് പ്രതികരിച്ചു.
'ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നല്‍കുന്നുണ്ട്. ഈ ഹരജിയില്‍ തീര്‍പ്പ് വന്നിട്ടേയുള്ളൂ സര്‍ക്കാറുമായി ചര്‍ച്ച'-കണ്ഠരര് മോഹനരര് മാധ്യമങ്ങളോട് പറഞ്ഞു.
സെപ്തംബര്‍ 28നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നിരുന്നു. പന്തളം രാജകുടുംബത്തോടൊപ്പം തന്ത്രി കുടുംബവും എതിര്‍വാദവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."