HOME
DETAILS

നോമ്പിന്റെ ലക്ഷ്യം മറക്കരുത്

  
backup
May 30 2017 | 05:05 AM

%e0%b4%a8%e0%b5%8b%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95

പ്രകോപനങ്ങളുണ്ടാകുമ്പോള്‍ പോലും ആത്മ നിയന്ത്രണത്തിന് ആഹ്വാനം ചെയ്യുന്ന റമദാന്‍, തീവ്ര സമീപനത്തിനും ഭീകര സ്വഭാവത്തിനുമെതിരായ കടുത്ത പരിശീലനം കൂടിയാണ്. ക്ഷമയും സമാധാനവും പരിശീലിക്കുമ്പോള്‍ പ്രകോപനവും അക്രമവും വിശ്വാസിയുടെ നിഘണ്ടുവില്‍ ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. വ്രതം കൊണ്ട് ആര്‍ജിക്കാന്‍ സാധിക്കുന്ന ബന്ധവും സ്വാധീനവും അനിര്‍വചിനീയമാണ്. നോമ്പുകള്‍ പലവിധേനയാണ്. ഹൃദയ ശുദ്ധീകരണമെന്ന സമ്പൂര്‍ണ ലക്ഷ്യം നേടുന്നവര്‍, നോമ്പിനുവേണ്ടി മാനസികമായി തയ്യാറെടുത്ത് ലക്ഷ്യം നേടാതെ പോകുന്നവര്‍, ശരാശരി നോമ്പിന്റെ വിശുദ്ധി നിലനിര്‍ത്തുന്നവര്‍, ആന്തരികമായി നോമ്പിന്റെ സത്തയെ നിലനിര്‍ത്താന്‍ കഴിയാതെ ബാഹ്യമായി അതിനെ കാണുന്നവര്‍, തീരെ ശ്രദ്ധിക്കാതെ നോമ്പിനെ തിരസ്‌കരിക്കുന്നവര്‍.

മനുഷ്യ മനസ്സ് രോഗാതുരമാണ്. അസൂയ, വിദ്വേഷം, കോപം, അഹന്ത, ദുരഭിമാനം, മര്‍ക്കടമുഷ്ടി, അക്ഷമ തുടങ്ങി അസംഖ്യം രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മനുഷ്യ ശരീരത്തിനു ഏല്‍ക്കുന്ന ക്ഷതങ്ങള്‍, രോഗങ്ങള്‍, വൃണങ്ങള്‍ ഇവയെക്കാള്‍ എത്രയോ മാരകമാണ് ഹൃദയത്തിനേല്‍ക്കുന്ന രോഗങ്ങള്‍. അതിനെ ഫലപ്രദമായ രൂപത്തില്‍ ചികിത്സിക്കുകയാണ് ഒരു മാസക്കാലത്തെ വ്രതത്തിലൂടെ സാധ്യമാവുന്നത്. ഹൃദയങ്ങളില്‍ പ്രഭവം കൊള്ളുന്ന വൈകാരിക ഭാവങ്ങള്‍ക്കെതിരേ നോമ്പ് തീര്‍ത്ത പ്രതിരോധവും കരുത്തും മനുഷ്യ ഹൃദയങ്ങളില്‍ കുടികൊള്ളുന്ന മാനവിക മൂല്യങ്ങള്‍ക്ക് ചൈതന്യം പകരാനും അതുവഴി ഹൃദയ ശുദ്ധീകരണമെന്ന സുപ്രധാന ലക്ഷ്യത്തെ പ്രാപിക്കാനും യഥാര്‍ഥ നോമ്പുകാരനെ സാധ്യമാക്കും.

നോമ്പ് മനുഷ്യന് നല്‍കുന്ന ആരോഗ്യ പരിരക്ഷയെക്കാള്‍ ആത്മീയ അത്യുന്നതിയാണ് നാം നേടിയെടുക്കേണ്ടത്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ തറാവീഹ്, ഖുര്‍ആന്‍ പാരായണം, ഇഅ്തികാഫ്, ദാനധര്‍മ്മങ്ങള്‍ വര്‍ധിപ്പിക്കല്‍, റിലീഫ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നവര്‍ക്ക് മാത്രമേ നോമ്പിന്റെ ലക്ഷ്യത്തിലേക്കെത്തിചേരാന്‍ സാധ്യമാകൂ. നോമ്പുതുറകളിലെ തീന്‍മേശകളെ വിഭവ സമൃദമാക്കാന്‍ യത്‌നിക്കുന്നവര്‍ പാവപ്പെട്ട അഗതികളുടെയും അശരണരുടെയും ദീനരോധനങ്ങളും ആവലാതി-വോവലാതികളും കാണാതെ പോവരുത്. ശഅ്ബാന്‍ മാസത്തിലെ അവസാനത്തെ ദിവസത്തില്‍ പ്രവാചകന്‍(സ) നടത്തിയ പ്രസംഗത്തില്‍ നമ്മെ അഭിസംബോധനം ചെയ്തത് നാം ശ്രദ്ധിക്കേണ്ടതുണ്ട്. ''നിങ്ങള്‍ക്ക് അത്യുല്‍കൃഷ്ടമായ മാസമിതാ ആസന്നമാവാന്‍ പോവുകയാണ്. വിട്ടുവീഴ്ചയുടെയും സമസൃഷ്ടി മനോഭാവത്തിന്റെയും പരസ്പര സഹായങ്ങളും ധാന ധര്‍മ്മങ്ങള്‍ ചെയ്യേണ്ട മാസമാണത്. സര്‍വോപരി ഇബാദത്തുകള്‍ കൊണ്ട് ധന്യമാക്കേണ്ടതാണ്. ഈ മാസത്തില്‍ ഒരു രാത്രിയുണ്ട്, ആയിരം മാസത്തെക്കാള്‍ ഗുണകരമായ രാത്രിയാണത്''.

നോമ്പ് എന്നത് ഒരു രഹസ്യമായ ഇബാദത്താണ്. അവനും അവന്റെ റബ്ബും മാത്രമേ അതറിയുകയുള്ളൂ. എല്ലാ വിധ സൗകര്യങ്ങളുണ്ടായിട്ടും തീന്‍ മേശക്കു മുന്നില്‍ വളരെ രഹസ്യമായി തന്നെ കഴിക്കാന്‍ സാധിക്കുമെങ്കിലും ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുന്നത് അല്ലാഹുവിനെ മാത്രം ഭയപ്പെട്ട് കൊണ്ടാണ്. പരസ്യമായി നോമ്പിനെ അവഗണിച്ചാല്‍ നിന്നെ ചോദ്യം ചെയ്യാന്‍ ഇവിടെ ആരുമില്ല. അത്രയും സ്വാധീനതയും തന്റേടവും നേടിയവര്‍ പോലും നോമ്പനുഷ്ടിക്കാന്‍ തയ്യാറാവുന്നു. ഇതാണ് ആത്മീയമായ പരിവര്‍ത്തനം. ഇത്രമേല്‍ പരിശുദ്ധി നേടിതന്ന പരിശുദ്ധ റമദാനിനെ നമുക്ക് വളരെ പ്രാധാന്യത്തോടെ സ്വീകരിക്കാം. നാഥന്‍ തുണക്കട്ടെ- ആമീന്‍.
(സമസ്ത ജില്ലാ ഉപാധ്യക്ഷനാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  a month ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  a month ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  a month ago