HOME
DETAILS
MAL
പാറമടയുടെ പ്രവര്‍ത്തനം തടഞ്ഞു
backup
July 31 2016 | 21:07 PM
മൂവാറ്റുപുഴ: പായിപ്ര പോയാലി മലയിലെ പാടമടയുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു. ജനകീയ സമരം നടന്നുവന്ന പായിപ്ര പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ പോയാലി മലയില്‍ പ്രവര്‍ത്തിക്കുന്ന പാറമടയുടെ പ്രവര്‍ത്തനമാണ് ഹൈക്കോടതി തടഞ്ഞത്. പായിപ്ര-മുളവൂര്‍ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന പോയാലി പാറമടക്കെതിരായ സമരത്തിന് ആറ് വര്‍ഷത്തോളം പഴക്കമുണ്ട്.
ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധമടക്കം നിരവധി സമരങ്ങള്‍ പ്രദേശത്ത് നടന്നിരുന്നു. ജനജീവിതം ദുസ്സഹമാകുന്ന രീതിയില്‍ പാറമടയുടെ പ്രവര്‍ത്തനം മാറിയതോടെ ജനകീയ സമരം ഉടലെടുക്കുകയായിരുന്നു. ജൈവവൈവിധ്യത്തെ തകര്‍ക്കുകയും, ജനങ്ങളുടെ ജീവനും കുടിവെള്ളത്തിനും ഭീഷണിയാകുകയും ചെയ്തതോടെ ആക്ഷന്‍ കൗണ്‍സില്‍ കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."