ഫാസിസത്തെ തടയാന്‍ പുതുതലമുറ പ്രാപ്തരാകണം: എം.സി ജോസഫൈന്‍
ചൂതുപാറ: ഫാസിസത്തിന്റെ കടന്നുവരവിനെ തടയാന്‍ പുതുതലമുറയെ ചരിത്രബോധം പകര്‍ന്ന് പ്രാപ്തരാക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.സി ജോസഫൈന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മീനങ്ങാടി പഞ്ചായത്തിലെ ചൂതുപാറയില്‍ നടത്തിയ ചരിത്രകൂട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വര്‍ഗീയതക്കും ഫാസിസത്തിനുമെതിരേ നാടിന്റെ നാളിതുവരെയുള്ള ചെറുത്തുനില്‍പ്പിന്റെയും മുന്നേറ്റത്തിന്റെയും ചരിത്രം പുതുതലമുറക്ക് പറഞ്ഞുകൊടുക്കണം. ജനകീയ ചിരത്രകൂട്ടായ്മ ഇതാണ് ലക്ഷ്യമിടുന്നത്.
മനുഷ്യന്റെ ഭക്ഷണത്തിന്റെ അവകാശത്തില്‍പോലും കൈകടത്തുന്ന ഭീതിനിറഞ്ഞ അവസ്ഥയാണ് രാജ്യത്തുള്ളത്. മതസൗഹാര്‍ദ്ദം ഉള്‍പ്പടെ നിരവധി വിഷയങ്ങളില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിരവധി നേട്ടങ്ങളാണ് കേരളം കൈവരിച്ചിട്ടുള്ളത്. പുതുതലമുറ ഇത് മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ ഉണര്‍ത്തിച്ചു. പി.യു കോര അധ്യക്ഷനായി. പി.വി വേണുഗോപാല്‍, പി.ടി ഉലഹന്നാന്‍, എന്‍.കെ ജോര്‍ജ്, സി അസൈനാര്‍, വി.എ അബ്ബാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."