ആഗോള വികസനത്തിന് ഇന്ത്യ ഉള്പ്രേരകമെന്ന് പ്രധാനമന്ത്രി
ഡെറാഡൂണ്‍: ആഗോള വികസനത്തിന് പുതിയ ഇന്ത്യ ഉള്പ്രേരകമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക- സാമ്പത്തിക മാറ്റത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നതെന്നും ഉത്തരാഖണ്ഡില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തില്‍ അദ്ദേഹം പറഞ്ഞു.
രാജ്യം വലിയൊരു മാറ്റത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. പുനരുല്‍പ്പാദന ഊര്‍ജ മേഖലയില്‍ മറ്റു രാജ്യങ്ങളെ നയിക്കുന്നത് ഇന്ത്യയാണ്. 2030 ഓടെ രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ 40 ശതമാനവും ജൈവ ഇന്ധനത്തിലൂടെ ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം.
ലോകത്തിന്റെ വികസനത്തിന്റെ എന്ജിന് ഇന്ത്യ ആയിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയുടെ സാമ്പത്തിക രംഗം സുസ്ഥിരമായ അവസ്ഥയിലാണ്. സാമ്പത്തിക കമ്മി കുറഞ്ഞുവരികയാണ്. പണപ്പെരുപ്പം നിയന്ത്രണത്തിലാണ്. മധ്യവര്‍ഗ സമൂഹം ഉയര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മോദി വ്യക്തമാക്കി.
നിക്ഷേപക സംഗമത്തില്‍ 75,500 കോടിയുടെ ധാരണാ പത്രം ഒപ്പുവച്ചതായി മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് പറഞ്ഞു.
സൗരോര്‍ജ മേഖലയില്‍ 27,000 കോടിയും ആരോഗ്യ രംഗത്ത് 14,000 കോടിയും നിര്‍മാണ മേഖലയില്‍ 11,000 കോടിയുടേയും നിക്ഷേപത്തിനാണ് ധാരണാ പത്രം ഒപ്പുവച്ചത്. വിനോദ സഞ്ചാര മേഖലയില്‍ 13,000 കോടി, വിവര സാങ്കേതിക രംഗത്ത് 5,500 കോടി, ഭക്ഷ്യ സംസ്കരണ രംഗത്ത് 5,000 കോടിയുടെയും നിക്ഷേപത്തിനും ധാരണാ പത്രം ഒപ്പുവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."