HOME
DETAILS

സഊദിയില്‍ മുഹറം ഒന്നു മുതല്‍ ജീവനക്കാരുടെ സുരക്ഷക്ക് പുതിയ നിയമാവലി

  
backup
July 27 2019 | 09:07 AM

new-rules-in-saudi-for-employees

 

ജിദ്ദ: സഊദിയില്‍ മുഹറം ഒന്നു മുതല്‍ തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന പുതിയ നിയമാവലി തൊഴില്‍-സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കി തുടങ്ങും. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനും പീഡനം, മോശം പെരുമാറ്റം എന്നിവയില്‍നിന്ന് സംരക്ഷണം നല്‍കാനും ലക്ഷ്യമിടുന്ന നിയമാവലി തൊഴില്‍, സാമൂഹിക വികസന മന്ത്രി എന്‍ജി. അഹ്മദ് അല്‍റാജ്ഹി അംഗീകരിച്ചിട്ടുണ്ട്.

ബ്ലാക്ക്‌മെയിലിംഗ് ലൈംഗികമായി ഉപദ്രവിക്കല്‍ ചൂഷണം ചെയ്യല്‍, ഭീഷണിപ്പെടുത്തല്‍, പ്രലോഭിപ്പിക്കല്‍, വാക്കേറ്റം, എതിര്‍ ലിംഗത്തില്‍ പെട്ടവരുമായി ഒറ്റക്ക് കഴിയാന്‍ സാഹചര്യമുണ്ടാക്കല്‍, വിവേചനം, ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക കോട്ടങ്ങളുണ്ടാക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം നിയമാവലി ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നു.

തൊഴില്‍ നിയമം ബാധകമായ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നിയമാവലി ബാധകമായിരിക്കും. തൊഴിലാളിയോടുള്ള തൊഴിലുടമയുടെ പെരുമാറ്റം, തൊഴിലുടമയോടുള്ള തൊഴിലാളിയുടെ പെരുമാറ്റം, ഒരു തൊഴിലാളിയുടെ മറ്റൊരു തൊഴിലാളിയോടുള്ള പെരുമാറ്റം, തൊഴില്‍ സ്ഥലത്തുള്ള മറ്റേതെങ്കിലും വ്യക്തികളോട് തൊഴിലുടമയുടെയോ തൊഴിലാളിയുടെയോ പെരുമാറ്റം എന്നിവയെല്ലാം നിയമാവലിയുടെ പരിധിയില്‍വരും. തങ്ങള്‍ക്കെതിരായ നിയമ ലംഘനങ്ങളെ കുറിച്ച് സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഇമെയിലുകളും വെബ്‌സൈറ്റുകളും വോയ്‌സ് റെക്കോര്‍ഡുകളും വഴി തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ പരാതികള്‍ നല്‍കുന്നതിന് വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിയമാവലി അനുശാസിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  5 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  6 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  7 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  7 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago