മുംബൈയില്‍ പെയ്‌തൊഴിയാതെ മഴ: കെട്ടിടം തകര്‍ന്നു; റെഡ് അലര്‍ട്ട്
മുംബൈ: നഗരത്തില്‍ കനത്ത മഴ തുടരുന്നതിനിടെ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നഗരത്തിന്റെ മുഴുവന്‍ ഭാഗത്തെയും മഴ ബാധിച്ചിട്ടുണ്ട്. വാഹനഗതാഗതം നിശ്ചലമായി. ട്രെയിന്‍ ഗതാഗതവും താറുമാറായി. അതിനിടെ ഏതു ദുരന്തവും നേരിടാന്‍ തയാറായിരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്.
അതിനിടെ കല്യാണില്‍ കെട്ടിടം തകര്‍ന്നു. ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 350 ഓളം പേരെ പ്രദേശത്തുനിന്ന് ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ട്രെയിന്‍ വെള്ളക്കെട്ടില്‍ കുടുങ്ങി
കനത്ത മഴയില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് ട്രെയിന്‍ കുടുങ്ങി. 700ലധികം പേരുമായി പുറപ്പെട്ട മഹാലക്ഷ്മി എക്‌സ്പ്രസ് ആണ് ബദ്‌ലാപൂരിനും വംഗാനിക്കുമിടയില്‍ കുടുങ്ങിയത്. ആര്‍.പി.എഫ് ഉദ്യോഗസ്ഥരും മുംബൈ പൊലിസും ഭക്ഷണങ്ങളുമായി സ്ഥലത്തേക്ക് പുറപ്പൈട്ടിട്ടുണ്ട്. അതിനിടെ ട്രെയിനിലെ യാത്രക്കാര്‍ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ച് സോഷ്യല്‍ മീഡിയയില്‍ ലൈവ് ചെയ്തിരുന്നു. ഇതോടെയാണ് വിഷയം സങ്കീര്‍മാണെന്നറിഞ്ഞത്. തുടര്‍ന്ന് ഹെലികോപ്റ്ററുകളിലും ബോട്ടുകളിലുമായി ഭക്ഷണം എത്തിക്കാനുളള ശ്രമം തുടരുകയാണ്.
[gallery ids="759759"]
കുടുങ്ങിയവരില്‍ ഒന്‍പത് പേര്‍ ഗര്‍ഭിണികളും
വെള്ളക്കെട്ടില്‍ കുടുങ്ങിയ മഹാലക്ഷ്മി ട്രെയിനില്‍ ഒന്‍പത് ഗര്‍ഭിണികളുണ്ടെന്ന് സൂചന. ഒരാളെ തിരിച്ചറിഞ്ഞതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഡി 1 കോച്ചിലെ രേഷ്മ തിലകിനെയാണ് തിരിച്ചറിഞ്ഞത്. ഇവര്‍ക്ക് പ്രസവവേദന അനുഭവപ്പെട്ടതായും വിവരമുണ്ട്. അതേസമയം കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ കേന്ദ്ര റെയില്‍വേ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
500 പേരെ രക്ഷപ്പെടുത്തി
മഹാലക്ഷ്മി ട്രെയിനില്‍ കുടുങ്ങിക്കിടന്ന 500ഓളം പേരെ രക്ഷപ്പെടുത്തിയെന്ന് കല്യാണ്‍ ഡോമ്പിവാലി മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു. അതിനിടെ ഉല്‍ഹാസ് നദിയില്‍ നിന്നുള്ള വെള്ളം ഗ്രാമങ്ങളിലേക്ക് ഒഴുകുന്നതിനാല്‍ മോത്ത ഗാവണ്‍, ദേവിചാപദ ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങള്‍ മറ്റു സുരക്ഷിത ഇടങ്ങളിലേക്ക് പലായനം നടത്തുകയാണ്.
[gallery ids="759779"]
11 വിമാനങ്ങള്‍ റദ്ദാക്കി
മഴ തുടരുന്നതിനിടെ പതിനൊന്ന് വിമാനങ്ങള്‍ റദ്ദാക്കി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയും ചിലത് വൈകിയെത്തുകയും ചെയ്തു. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും യാത്രക്കാരെ ബദ്‌ലാപൂരിലെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഇവരെ സാധ്യമാണെങ്കില്‍ പ്രത്യേക ട്രെയിനില്‍ യാത്രക്ക് അനുവദിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
തലോജയില്‍ വൈദ്യുതി മുടങ്ങിയിട്ട് 14 മണിക്കൂര്‍
മഴ കനത്തതോടെ വെളിച്ചമില്ലാതെ തലോജ പ്രദേശം. കല്യാണ്‍ ഡോമ്പിവാലിയില്‍ കുടിവെള്ള വിതരണം മുടങ്ങി. പ്രശ്‌നം രൂക്ഷമായതോടെ 350 ഓളം പേരെ കല്യാണില്‍ നിന്നും ട്രാന്‍സിറ്റ് ക്യാംപിലേക്ക് മാറ്റി. വീടിന്റെ രണ്ടാമത്തെ നിലയിലേക്കും വെള്ളം കയറിയതായാണു വിവരം. കഴിഞ്ഞ 14 മണിക്കൂറും തലോജയും പ്രദേശവും ഇരുട്ടില്‍ കഴിയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."