ഇന്ത്യയുടെ സാമ്പത്തികരംഗം ശക്തമെന്ന് ലോകബാങ്ക്
ന്യൂഡല്‍ഹി: നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയിലൂടെ ഇന്ത്യയുടെ സാമ്പത്തികരംഗം നേരായ വഴിയിലൂടെയാണ് നീങ്ങുന്നതെന്ന് ലോകബാങ്ക്.
ഇന്ത്യയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ ഈ പരിഷ്കാരങ്ങള്‍ വഴി കഴിയുമെന്നും ലോകബാങ്ക് പുറത്തുവിട്ട ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ 7.5 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും ലോകബാങ്ക് പറയുന്നു.
കയറ്റുമതിയിലുള്ള വളര്‍ച്ചയും സ്വകാര്യ മേഖലകളുടെ നിക്ഷേപവും ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് സഹായം നല്‍കും. നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടേയും പേരില്‍ സാമ്പത്തിക രംഗത്തുണ്ടായ പ്രതിസന്ധി താല്ക്കാലികമാണ്.
സാമ്പത്തിക രംഗത്ത് വ്യക്തമായ വളര്‍ച്ചയാണ് ഉണ്ടാകുകയെന്നും ലോകബാങ്ക് പറയുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 6.7 ശതമാനമായിരുന്നു വളര്‍ച്ച. എന്നാല്‍ അതില്‍ നിന്ന് വലിയ മാറ്റമാണ് തുടര്‍ന്നുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."