കോടിയേരിയുടെ പ്രസ്താവന അനുചിതം: എസ്.വൈ.എസ്
കോഴിക്കോട്: മുസ്ലിം പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അനുചിതവും അപക്വവും മതനിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പറഞ്ഞു.
മതകാര്യങ്ങളെക്കുറിച്ച് അറിവില്ലാത്തവര്‍ പ്രതികരിക്കരുത്. മതവിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് അതാത് മതപണ്ഡിതന്മാരാണ്. രാഷ്ട്രീയക്കാര്‍ അത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് അപകടകരവും അനാവശ്യവുമാണ്. ഹൈന്ദവ ആചാരങ്ങളില്‍ ഇടപെട്ട് കൈപൊള്ളിയതിന്റെ മുറിവുണക്കാന്‍ കോടിയേരി നടത്തിയ തൂക്കമൊപ്പിക്കല്‍ പ്രസ്താവന തരംതാണതാണ്. മതവിധി നടത്താന്‍ മതപണ്ഡിതന്മാര്ക്കല്ലാതെ മറ്റാര്‍ക്കും അവകാശമില്ലെന്നും കോടിയേരിയുടെ പ്രസ്താവന മുസ്ലിം സമുദായം തള്ളിക്കളയുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."