പരുമലയില്‍ നിരത്ത് കൈയടക്കി വഴിയോര കച്ചവടം
മാന്നാര്‍: പരുമലയിലെ റോഡുകള്‍ക്കിരുവശവുമായി നടത്തി വരുന്ന വഴിയോര കച്ചവടം നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും വിവിധ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
വെള്ളിയാഴ്ച ദിവസങ്ങളിലാണ് പരുമല പാലം മുതല്‍ പരുമല പള്ളി കുരിശ് വരെയുള്ള റോഡുകളുടെ ഇരു വശങ്ങളും കച്ചവടക്കാര്‍ കൈയ്യടക്കുന്നത്.
പ്രധാനമായും പച്ചക്കറിയാണ് പ്രധാന വില്‍പ്പനയെങ്കിലും തുണിത്തരങ്ങളും ചെടികളും മീനും എല്ലാം ഇപ്പോള്‍ വില്‍പ്പനയ്ക്കായിട്ട് എത്തുന്നുണ്ട്.
വില്‍പ്പന കഴിഞ്ഞ് ഇവര്‍ നിക്ഷേപിച്ചിട്ട് പോകുന്ന മാലിന്യങ്ങളാണ് നാട്ടുകാര്‍ക്ക് വിനയാകുന്നത്. വെള്ളിയാഴ്ച എത്തുന്ന നൂറോളം കച്ചവടക്കാരാണ് റോഡ് വക്കത്തും സമീപത്തുള്ള പള്ളിയുടെ പുരയിടങ്ങളിലും മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് പോകുന്നത്.ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.
കച്ചവടക്കാരുടെ ബഹളം സമീപത്തുള്ള സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.ഇവര്‍ കച്ചവടം അവസാനിപ്പിച്ച് പോകുന്നത് വരെ വിദ്യാര്‍ഥികളെ പഠിപ്പിക്കുവാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അധ്യാപകര്‍ പറയുന്നു.
ഇവിടുത്തെ കച്ചവടം ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത് വാഹന യാത്രക്കാരെയാണ്.കച്ചവടക്കാര്‍ വരുന്ന വാഹനങ്ങളും സാധനങ്ങള്‍ വാങ്ങുവാന്‍ വരുന്നവരുടെ വാഹനങ്ങളും റോഡില്‍ നിറയുന്നതോടെ മറ്റ് വാഹനങ്ങള്‍ക്ക് പോകുവാന്‍ കഴിയാത്ത അവസ്ഥയിലാണ്.
പലപ്പോഴും അപകടങ്ങളും ഇവിടെ പതിവാണ്.പരുമല പള്ളിയില്‍ എത്തുന്നവര്‍ക്കും ഈ വഴിവാണിഭം ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വഴിയോര കച്ചവടമായതിനാല്‍ അധികൃതരും ഇതൊന്നും ശ്രദ്ധിക്കാറില്ല.ഇവിടുത്തെ കച്ചവടം അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ട് മാന്നാര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കലക്ടര്‍ക്കും,പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."