HOME
DETAILS

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ക്രാഫ്റ്റ് റിക്കവറി ടീം സജ്ജം

  
backup
July 31 2016 | 21:07 PM

%e0%b4%a8%e0%b5%86%e0%b4%9f%e0%b5%81%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4


നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിസേബിള്‍സ് എയര്‍ക്രാഫ്റ്റ് റിക്കവറി ടീം (ഡാര്‍ട്ട്) പൂര്‍ണസജ്ജമായി. വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, വിമാനങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകള്‍ കാരണം റണ്‍വേ അടച്ചിടുന്നത് മറ്റു വിമാനങ്ങളുടെ യാത്ര തടസപ്പെടുന്നത് ഒഴിവാക്കാനുമാണ് ഡാര്‍ട്ടിന്റെ പ്രവര്‍ത്തനം.


 ജര്‍മ്മനി, നെതര്‍ലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു ഇറക്കുമതി ചെയ്ത ഏഴേകാല്‍ കോടി രൂപയുടെ ഉപകരണങ്ങളാണ് സിയാല്‍ ഡാര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജീകരിച്ചിരിക്കുന്നത്. യന്ത്രത്തകരാര്‍ മൂലം റണ്‍വേയിലോ സമീപത്തോ കേടുപറ്റി കിടക്കുന്ന വിമാനങ്ങള്‍ അറ്റകുറ്റപണികള്‍ക്കായി എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലേക്ക് ദ്രുതഗതിയില്‍ മാറ്റാന്‍ വിദഗ്ധപരിശീലനം ലഭിച്ച പ്രത്യേക ടീമാണ് ഡാര്‍ട്ട്.\


കേടുപറ്റിയ വിമാനത്തെ ഏറ്റവും വേഗത്തില്‍ മാറ്റുന്നതോടെ റണ്‍വേ ഏറെനേരം അടച്ചിടുന്നത് ഒഴിവാക്കാനാകും. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ  നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഫ്രാപോര്‍ട്ട് എ.ജി ഫയര്‍ സെന്ററില്‍ നിന്നു പരിശീലനം ലഭിച്ചിട്ടുള്ള എട്ടംഗ ഡാര്‍ട്ട് സംഘമാണ് നെടുമ്പാശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്നത്. 2012 ല്‍ ഗള്‍ഫ് എയര്‍ വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി ചെറിയ അപകടം സംഭവിച്ചതിനെ തുടര്‍ന്നാണ് സിയാലില്‍ എയര്‍ക്രാഫ്റ്റ് റിക്കവറി ടീം രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. അന്ന് മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യയുടെ റിക്കവറി ടീമിനെ നെടുമ്പാശ്ശേരിയില്‍ എത്തിച്ചാണ് കേടുവന്ന വിമാനം ഹാങ്കറിലേക്ക് മാറ്റിയത്.


മറ്റ് വിമാനത്താവളങ്ങള്‍ ആവശ്യപ്പെടുന്ന പക്ഷം എയര്‍ക്രാഫ്റ്റ് റിക്കവറിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാന്‍ സിയാല്‍ ഡാര്‍ട്ടിന് കഴിയും. ഇന്ത്യയില്‍ ആദ്യമായാണ് ഒരു എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ എയര്‍ക്രാഫ്റ്റ് റിക്കവറി ടീമിന് രൂപം നല്‍കിയതെന്ന പ്രത്യേകതയും സിയാലിന് സ്വന്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  7 minutes ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  16 minutes ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  an hour ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  9 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  10 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  11 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  11 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  12 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  12 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  12 hours ago