മിന്നലേറ്റ വീടു കാണാന്‍ പോയത് ദിനേശന് മാഷിന് അന്ത്യയാത്രയായി
രാജപുരം: മിന്നലേറ്റുകേടുപാടുകള് സംഭവിച്ച വീട് കാണാന്‍ പോയ ശേഷം ക്യാംപിലേക്കുള്ള മടക്കയാത്രയിലാണ് റിസോഴ്സ് പേഴ്സണ്‍ ദിനേശ് കുമാറിനെ മരണം തട്ടിയെടുത്തത്. ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള നല്ലപാഠങ്ങള്‍ അധ്യാപകര്‍ക്കു പകര്‍ന്നു നല്കുന്നതില് പ്രത്യേക ശൈലി തന്നെയുള്ള ദിനേശ് കുമാറിന്റെ മരണ വിവരം ക്യാംപിനെ ശോകമൂകമാക്കുകയായിരുന്നു.
ക്യാംപിലെ ക്ലാസിനിടയില്‍ അംഗങ്ങളെ ചിരിപ്പിച്ചും കരയിപ്പിച്ചും പഠന വിഷയങ്ങളില്‍ ആഴത്തിലിറങ്ങിയ ഈ പ്രിയപ്പെട്ട അധ്യാപകന് ക്യാംപങ്ങളെയും ശിഷ്യഗണങ്ങളെയും തീരാദുഃഖത്തിലാഴ്ത്തിയാണ് വിട ചൊല്ലിയത്.
തായന്നൂര്‍, കാസര്‍കോട് അന്ധ വിദ്യാലയം തുടങ്ങിയ സ്കൂളുകളില്‍ സ്പെഷലിസ്റ്റ് അധ്യാപകനായിരുന്ന ദിനേശ് കുമാര്‍ ഏതാനും വര്‍ഷങ്ങളായി കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ റിസോഴ്സ് അധ്യാപകനായിരുന്നു.
മൃതദേഹം ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ശിഷ്യരും സഹപ്രവര്‍ത്തകരുമടക്കം വന്‍ ജനാവലിയാണുണ്ടായത്. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."