HOME
DETAILS
MAL
കശ്മിര് പ്രശ്നത്തിന്റെ പ്രാധാന്യം യു.എസിനെ ബോധ്യപ്പെടുത്താന്‍ ഇമ്രാന്ഖാന് സാധിച്ചു: ഖുറൈശി
backup
July 28 2019 | 18:07 PM
ഇസ്ലാമാബാദ്: ഇന്ത്യ-പാക് പ്രശ്നത്തിന്റെ മര്‍മം കശ്മിരാണെന്ന് യു.എസിനെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ വാഷിങ്ടണ്‍ സന്ദര്‍ശനം കൊണ്ട് സാധിച്ചതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറൈശി. കശ്മിര് പ്രശ്നത്തില്‍ മധ്യസ്ഥതയ്ക്ക് തയാറെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം പാകിസ്താന്റെ പ്രതീക്ഷയ്ക്ക് അപ്പുറമുള്ളതായിരുന്നെന്നും സ്വകാര്യ വാര്‍ത്താ ചാനലിനോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കശ്മിര് വിഷയത്തില്‍ വഴങ്ങാത്ത ഇന്ത്യന്‍ നിലപാടിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും താഴ്വരയിലെ അവസ്ഥ വളരെ വഷളായിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."