മദര്‍ ഷന്താള്‍ ട്രോഫി ദക്ഷിണേന്ത്യാ ബാസ്കറ്റ്ബോള്‍: മുട്ടം ഷന്താള്‍ ജ്യോതിയ്ക്ക് ഇരട്ടകിരീടം
തൊടുപുഴ : മുട്ടം ഷന്താള്‍ ജ്യോതി പബ്ലിക് സ്കൂളില്‍ വച്ച് നടന്ന 6 - ാമത് മദര്‍ ഷന്താള്‍ ട്രോഫി ദക്ഷിണേന്ത്യാ ഇന്റര്‍-സ്കൂള്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ ആണ്‍കുട്ടികളുടേയും ജൂണിയര്‍ ആണ്‍കുട്ടികളുടേയും വിഭാഗത്തില്‍ തകര്‍പ്പന്‍ പോരാട്ടം കാഴ്ചവച്ച് ആതിഥേയരായ മുട്ടം ഷന്താള്‍ ഇരട്ടക്കിരീടം ചൂടി.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ കോട്ടയം ഗിരിദീപം സ്കൂളിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗം ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ശക്തരായ കൊച്ചി തേവര സേക്രഡ് ഹാര്‍ട്ട് സി. എം. ഐ. സ്കൂളിനെയാണു 59 -45 എന്ന സ്കോറിനു ആതിഥേയരായ ഷന്താള്‍ മുട്ടുകുത്തിച്ചത്.
ജേതാക്കള്‍ക്കായി അശ്വിന് ബിനു 16 പോയിന്റും എബിന് ജോയ് 12 പോയിന്റും നേടി മികച്ചു നിന്നപ്പോള്‍ പരാജിതര്ക്കായ് ഷാരണ്‍ ഫ്രൈസ്ലിന് 22 പോയിന്റും ഷോണ്‍ ലൂയിസ് 11 പോയിന്റും കരസ്ഥമാക്കി ആശ്വാസമായി.
ലീഗ് മല്‍സരങ്ങളില്‍ തിരൂനല്വേലി കിങ്ങ്സ് സ്കൂളിനെ 46 - 19 എന്ന സ്കോറിനും ഇരിങ്ങാലക്കുട ഡോണ്‍ബോസ്ക്കോ സ്കൂളിനെ 58 -39 എന്ന സ്കോറിനും കോട്ടയം ലൂര്‍ദ് സ്കൂളിനെ 41 - 19 എന്ന സ്കോറിനും തോല്‍പ്പിച്ച് സെമിയിലെത്തിയ ഷന്താള്‍ 56 - 44 എന്ന സ്കോറിനാണു സെമിയില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനെ പരാജയപ്പെടുത്തി ഫൈനല്‍ ബര്‍ത്ത് കരസ്ഥമാക്കിയത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്കൂളിനെ 42 - 19 എന്ന സ്കോറിനു ലിറ്റില്‍ ഫ്ളവര്‍ സ്കൂളിനെ 83 - 78 എന്ന സ്കോറിനും ചങ്ങനാശ്ശേരി എസ്. എച് സ്കൂളിനെ 59 - 47 എന്ന സ്കോറിനും പരാജയപ്പെടുത്തി സെമിയിലെത്തിയ തേവര സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ 58 - 45 എന്ന സ്കോറിനാണു ഇരിങ്ങാലക്കുട ഡോണ്‍ബോസ്ക്കോ സ്കൂളിനെ തകര്‍ത്ത് കലാശപ്പോരാട്ടത്തിനു അര്‍ഹത നേടിയത്. ഷന്താളിന്റെ അശ്വിന് ബിനു ചാമ്പ്യന്‍ഷിപ്പിലെ മികച്ച കളിക്കാരനായും തേവരയുടെ ഷാരണ്‍ ഫ്രൈസ്ലിന് 'ാവിയുടെ വാഗ്ദാനമായും തെരഞ്ഞെടുക്കപ്പെട്ടു.
സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 45 - 33 എന്ന സ്കോറിനു കോട്ടയം ഗിരിദീപത്തെ അടിയറവ് പറയിച്ച കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ ലീഗ് മല്‍സരങ്ങളില്‍ 42 - 17 നു കോഴിക്കോട് പ്രോവിഡന്‍സ് സ്കൂളിനേയും 47 - 33 നു ചെന്നൈ ചെട്ടീനാട് വിദ്യാശ്രമം സ്കൂളിനേയും സെമിയില്‍ 39 - 17 നു കോഴിക്കോട് പ്രസന്റേഷന് സ്കൂളിനേയുമണു കലാശക്കളിയിലേക്കുള്ള വഴിയില്‍ കീഴ്പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."