പട്ടിണിയിലും പതറാത്ത വേലായുധന്റെ സത്യസന്ധതക്ക് സ്‌നേഹാദരം
വാടാനപ്പള്ളി: കോടതിയെപ്പോള്‍ കുടിയിറക്കുമെന്ന ആശങ്കയില്‍ കഴിയുമ്പോഴും പട്ടിണി ജീവിതത്തെ അപഹരിക്കുമ്പോഴും സത്യസന്ധത കൈവിടാത്ത വേലായുധന് ഏങ്ങണ്ടിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ സ്‌നേഹാദരം.
ബോധപൂര്‍വം ചിലര്‍ നടത്തിയ ചതി കുഴിയിലകപ്പെട്ട് കിടപ്പാടം പോലും നഷ്ട്ടമാകുന്ന അവസ്ഥയില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കളുമായി കോടതിയുടെ കനിവ് കാത്ത് കഴിയുന്ന ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് നിവാസി കുന്തറ കൊച്ചുമോന്‍ മകന്‍ വേലായുധന്‍ പതിവ് പോലെ പനയംകുളങ്ങര ക്ഷേത്രത്തില്‍ പത്രവിതരണത്തിനായ് പുലര്‍ച്ചെ എത്തിയപ്പോഴാണ് ക്ഷേത്രാങ്കണത്തില്‍ ഒരു പഴ്‌സ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എണ്ണായിരം രൂപയും, ലൈസന്‍സ്, ആധാര്‍, ബാങ്ക് എ.ടി.എം കാര്‍ഡുകളുള്‍പ്പടെ നിരവധി രേഖകളുള്ള പഴ്‌സ് ലഭിച്ചപ്പോള്‍ തന്റെ സാമ്പത്തിക പരാധീനതകളെ മുഖവിലക്കെടുക്കാതെ ഉടമയെ കണ്ടെത്തി പണവും ,രേഖകളും ഉള്‍പ്പടെയുള്ള പഴ്‌സ് തിരികെ നല്‍കാന്‍ കാണിച്ച സത്യസന്ധതക്കാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വേലായുധന്റെ വീട്ടുമുറ്റത്ത് ആദരവ് സദസ് സംഘടിപ്പിച്ചത്. കോടതിയില്‍ വീടിന്റെ ഉടമസ്ഥാവകാശത്തിനായ് കേസ് നിലനില്‍ക്കുന്നതിനാല്‍ പാടെ തകര്‍ന്ന ജനലും, വാതിലും പോലും സ്ഥാപിക്കാന്‍ കഴിയാതെ അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പ്രായപൂര്‍ത്തിയായ മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങുന്ന വേലായുധന്റെ കുടുംബം താമസിക്കുന്നത്.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കാര്യാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആദരവ് സദസില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യു.കെ പീതാംമ്പരന്‍ ആമുഖ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."