ഹൈറേഞ്ചില്‍ വ്യാജമദ്യ നിര്‍മാണവും വില്‍പ്പനയും വ്യാപകമാകുന്നു
രാജാക്കാട്: ഹൈറേഞ്ചിലെ ഉള്‍ഗ്രാമങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും അനധികൃത വ്യാജമദ്യ നിര്‍മ്മാണവും വില്‍പ്പനയും വ്യാപകമാകുന്നു. രാജകുമാരി കുമ്പപ്പാറയില്‍ നിന്നും വ്യാജവാറ്റും വാറ്റുപകരണങ്ങളുമായി ഇന്നലെ ഒരാള്‍ പിടിയിലായി. കുമ്പപ്പാറ കണ്ണശേരിയില്‍ സജീവനാ (45)ണ് രാജാക്കാട് പൊലിസിന്റെ പിടിയിലായത്.
തമിഴ് വംശജര്‍ അധികമായി താമസിക്കുന്ന കുമ്പപ്പാറ, ഖജനാപ്പാറ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അനധികൃത വ്യാജമദ്യവില്‍പ്പന സജീവമാണെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസ്സങ്ങളായി രാജാക്കാട് പൊലിസ് നടത്തിയ അന്വേഷണത്തില്‍ കണ്ണശേരിയില്‍ സജീവനാണ് വന്‍തോതില്‍ വ്യാജവാറ്റ് നടത്തി വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസ് സംഘം സ്ഥലത്തെതി ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലിലാണ് കോട കലക്കാനുള്ള വലിയ കലവും മറ്റ് വാറ്റുപകരണങ്ങളും വില്‍പ്പനയ്ക്കായി ഒളിപ്പിച്ചിരുന്ന ഒന്നര ലിറ്റര്‍ വാറ്റ് ചാരായവും പിടികൂടിയത്. ആഴ്ച്ചതോറും ആയിരക്കണക്കിന് ലിറ്റര്‍ വാറ്റാണ് ഇയാള്‍ സ്വന്തമായി നിര്‍മ്മിച്ച് ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. തോട്ടം മേഖലകളും ഉള്‍ഗ്രാമ പ്രദേശങ്ങളും അതിര്‍ത്തി ഗ്രാമങ്ങളിലുമാണ് ഇയാള്‍ ചാരായം വ്യാപകമായി വിറ്റിരുന്നത്. ഇതിന് മുമ്പ് ഇയാളെ ലൈസന്‍സില്ലാത്ത നാടന്‍തോക്ക് കൈവശം വച്ചതിന് രാജാക്കാട് പൊലിസ് പിടികൂടിയിരുന്നു. ഇതില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് വാറ്റ് ചാരയവുമായി പിടിയിലായിരിക്കുന്നത്. ഹൈറേഞ്ചിന്റെ കാടുകള്‍ കയ്യടക്കുന്ന നായാട്ടു സംഘങ്ങളിലെ പ്രധാനിയായിരുന്ന ഇയാളുടെ നേതൃത്വത്തിലായിരുന്നു മുമ്പ് കാട്ടിറച്ചി നാട്ടിലെത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്. എസ് ഐ മാരായ എം ബി ജാണി, ജോയി എബ്രഹാം സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഷാജി, സന്തോഷ്, രമേശ്, ബിന്‍സ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."