HOME
DETAILS
MAL
മുള്ളന്‍പാറയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് വീടും വൈദ്യുതിയും ഒരുങ്ങുന്നു
backup
May 31 2017 | 00:05 AM
കിനാലൂര്‍ :പനങ്ങാട് പഞ്ചായത്തിലെ വയലട മുള്ളന്‍പാറ കോളനിയില്‍ കുടില്‍ കെട്ടി താമസിക്കുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് വീടും വൈദ്യുതി കണക്ഷനും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പുരുഷന് കടലുണ്ടി എം.എല്‍.എ പറഞ്ഞു.
വയലട മുള്ളന്‍പാറയില്‍ താമസിക്കുന്ന ആദിവാസികളുടെ ദുരിത ജീവിതം ചൂണ്ടി കാട്ടി ഡിസംബര്‍ മാസത്തില്‍ സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
കേരളാ സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടും സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം വൈദ്യുതി കണക്ഷനും നല്കാന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടുമെന്നും എം.എല്‍.എ പറഞ്ഞു.
ആദിവാസി കോളനിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കാന്‍ തയാറാണെന്ന് കോടഞ്ചേരി അനുഗ്രഹ ചാരിറ്റബിള്‍ ട്രസ്റ്റും വിവിധ റസിഡന്‍സ് അസോസിയേഷനുകളും അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."