കാനം ഒഴിയണമെന്നാവശ്യപ്പെട്ട പോസ്റ്റര്‍ വിവാദത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിന് സി.പി.ഐ
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കെതിരേ ആലപ്പുഴയില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പാര്‍ട്ടിതലത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ സി.പി.ഐ. പോസ്റ്റര്‍ ആരോപണം പാര്‍ട്ടിയെ ബാധിച്ച കാന്‍സറാണെന്ന് ആലപ്പുഴയില്‍ ചേര്‍ന്ന സി.പി.ഐ നിര്‍വാഹക സമിതിയോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. കാനം രാജേന്ദ്രന്റെ പക്ഷത്തുള്ള നേതാക്കള്‍ തന്നെയാണ് പോസ്റ്ററൊട്ടിച്ചതെന്നും ആരോപണമുയര്‍ന്നിരുന്നു.
പ്രത്യേക കമ്മിഷനെ വച്ച് പാര്‍ട്ടിക്കകത്ത് അന്വേഷണം നടത്താനാണ് തീരുമാനം. മൂന്നംഗ അന്വേഷണ കമ്മിഷനെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. എറണാകുളത്ത് നടന്ന ഡി.ഐ.ജി ഓഫിസ് മാര്‍ച്ചിനിടെ എം.എല്‍.എ അടക്കം പാര്‍ട്ടി നേതാക്കളെ പൊലിസ് മര്‍ദിച്ച സംഭവത്തില്‍ പൊലിസിനെ ന്യായീകരിക്കും വിധം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പ്രതികരിച്ചെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് കാനം സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ സി.പി.ഐ ജില്ലാകമ്മിറ്റി ഓഫിസിന്റെ മതിലില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."