പൊലിസിനെ തല്ലിയും സി.പി.ഐയെ തലോടിയും കലക്ടറുടെ റിപ്പോര്‍ട്ട്: തുടര്‍നടപടികള്‍ മുഖ്യമന്ത്രി പരിശോധിച്ചശേഷം
തിരുവനന്തപുരം.എല്‍.എയ്ക്കും സി.പി.ഐ നേതാക്കള്‍ക്കും മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലിസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട്. ഇന്നലെ പ്രത്യേക ദൂതന്‍ വഴിയാണ് കലക്ടര്‍ എസ്.സുഹാസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയ്ക്ക് എത്തിച്ചത്. മാര്‍ച്ചിനിടെ എം.എല്‍.എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ പൊലിസ് സംയമനം പാലിക്കണമായിരുന്നു. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലിസ് വിളിച്ചു വരുത്തിയില്ല. എം.എല്‍.എ അടക്കമുള്ളവരെ മര്‍ദ്ദിച്ചത് ശരിയായില്ല. എം.എല്‍.എയെയും നേതാക്കളെയും തിരിച്ചറിയുന്നതിലും പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും ലാത്തിചാര്‍ജ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പൊലിസ് പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം, സി.പി.ഐ പ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.
സി.പി.ഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും പ്രകോപനമുണ്ടായി. മാര്‍ച്ച് നടത്തുന്നതിന് അനുമതി വാങ്ങിയിരുന്നില്ല. ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്ന വിവരം സ്‌പെഷല്‍ ബ്രാഞ്ച് മുഖേന രാവിലെയാണ് പൊലിസ് അറിഞ്ഞത്. മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമറിച്ചു. പൊലിസിനുനേരെ കയ്യേറ്റശ്രമം ഉണ്ടായതായും ചില പൊലിസുകാര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടിലുണ്ട്. എം.എല്‍.എയും മറ്റു സി.പി.ഐ നേതാക്കളെയും തല്ലിച്ചതച്ച പൊലിസുകാര്‍ക്കെതിരെ നടപടിയും കലക്ടര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
എം.എല്‍.എയുടെ കൈയ്ക്ക് പൊട്ടലുള്ളതായി വ്യക്തമാക്കുന്ന മൂവാറ്റുപുഴ ആശുപത്രിയിലെ സി.ടി സ്‌കാന്‍ റിപ്പോര്‍ട്ടും മുഖ്യമന്ത്രിയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം നല്‍കിയിട്ടുണ്ട്. രാഷ്ട്രീയമായി സി.പി.ഐക്ക് ആശ്വാസമേകുന്ന നിഗമനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് മുഖ്യമന്ത്രി പരിശോധിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം കുറ്റക്കാരായ പൊലിസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നാണ് സി.പി.ഐ മന്ത്രിമാരോടും നേതാക്കളോടും മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വൈപ്പിന്‍ കോളജിലെ സംഘര്‍ഷത്തില്‍ ഞാറയ്ക്കല്‍ സി.ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ എറണാകുളം ഡി.ഐ.ജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിനുനേരേ പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ, എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു തുടങ്ങിയവര്‍ക്കു പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."