ബ്രസീല്‍ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ ബൊല്‍സോനരോക്ക് ജയം
റിയോ ഡെ ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലം പുറത്തുവന്നപ്പോള്‍ തീവ്രവലതു പക്ഷ സ്ഥാനാര്‍ഥിയായ ജെര്‍ ബൊല്‍സോനരോക്ക് ജയം. 50 ശതമാനം വോട്ടുകള്‍ നേടാന്‍ സാധിക്കാത്തതിനാല്‍ അടുത്ത ഘട്ടം ഒക്ടോബര്‍ 28ന് നടക്കും. ഇടതുപക്ഷത്തിന്റെ വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ഥി ഫെര്‍നാണ്ടോ ഹദ്ദാദിനെതന്നെയാണ് അദ്ദേഹം നേരിടുക.
ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ ഭൂരിപക്ഷവും എണ്ണിയപ്പോള്‍ ബെല്‍സോനരോക്കിന് 46 ശതമാനം വോട്ടുകളും ഫെര്‍ണാണ്ടോ ഹദ്ദാദിന് 29 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
രണ്ടാംഘട്ട വോട്ടെടുപ്പില്‍ വോട്ടു നില തുല്യമായിരിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പില്‍ ബെല്‍സോനരോയുടെ സോഷ്യല്‍ ലിബറല്‍ പാര്‍ട്ടിക്ക് (പി.എസ്.എല്‍) തന്നെയായിരുന്നു ഭൂരിപക്ഷം നേടിയത്.
രാജ്യത്തുള്ള രാഷ്ട്രീയ പ്രതിസന്ധി, കുറ്റകൃത്യങ്ങള്‍, അഴിമതി തുടങ്ങിയവയായിരുന്നു തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. നിരവിധി വിവാദ പ്രസ്താവനകളാല്‍ ശ്രദ്ധേയമായ വ്യക്തിയായിരുന്നു ബൊല്‍സോനരോ.
കുറ്റവാളികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും തോക്ക് നിയന്ത്രണത്തില്‍ ഇളവുവരുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ സൈനിക ഭരണത്തെയും ബൊല്‍സോനരോ നേരത്തെ പിന്തുണച്ചിരുന്നു. വനിതാ മുന്നേറ്റം, സ്വവര്‍ഗ ബന്ധങ്ങള്‍ തുടങ്ങിയവയിലെ പ്രസ്താവനകള്‍ വന്‍ പ്രതിഷേധങ്ങള്‍ക്കിടായാക്കിയിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സമാനമായി പാരീസ് കാലാവസ്ഥ ഉച്ചകോടിയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു.
ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബൊല്‍സോനരോ വിജയിക്കുമെന്ന് സര്‍വേകള്‍ സൂചിപ്പിച്ചിരുന്നു.
താറുമാറായ നിയമ സംവിധാനങ്ങള്‍ സുരക്ഷിതമാവുമെന്നാണ് ബൊല്‍സോനരോക്കിന്റെ പിന്തുണക്കുന്നതിലൂടെ സാധ്യമാവുകയെന്നാണ് വോട്ടര്‍മാരുടെ വിശ്വാസം.
രാജ്യത്ത് ഭൂരിപക്ഷമുള്ള റോമന്‍ കത്തോലിക്കാ വിഭാഗം ബൊല്‍സേനോരക്ക് ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അദ്ദേഹം പാരമ്പര്യ കുടംബ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്നാണ് അവര്‍ കരുതുന്നത്. ബ്രസീല്‍ ഫുട്‌ബോള്‍ താരങ്ങളായ റൊണോള്‍ഡിഞ്ഞോ ഉള്‍പ്പെടെയുള്ളവര്‍ ഇദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൊല്‍സോനരോക്ക് കുത്തേറ്റിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളായിരുന്നു 38ാം പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പ്രധാന ചര്‍ച്ചാ വിഷയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."