HOME
DETAILS
MAL
കണ്ണന്താനത്തിന്റെ സീറ്റിനരികില്‍ പുക; രാജ്യസഭ നിര്‍ത്തിവച്ചു
backup
July 29 2019 | 15:07 PM
ന്യൂഡല്‍ഹി: രാജ്യസഭയില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സീറ്റിന് സമീപത്ത് നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് സഭ ഒന്‍പത് മിനിറ്റ് നിര്‍ത്തിവച്ചു. ട്രഷറി ബെഞ്ചിന് സമീപത്തെ സീറ്റിലെ വോട്ടിങ്ങിനും മൈക്കിനും ഉപയോഗിക്കുന്ന കീ ബോര്‍ഡില്‍നിന്നാണ് പുക ഉയര്‍ന്നത്.
പുക ഉയരുന്നതായി അല്‍ഫോന്‍സ് കണ്ണന്താനം തന്നെയാണ് സ്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
തുടര്‍ന്ന് കണ്ണന്താനവും മറ്റൊരു അംഗവും മാറിയിരുന്നു. രാജ്യസഭാധ്യക്ഷന് വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി പരിശോധിച്ച് കേടുപാടുകള്‍ തീര്‍ത്ത് ഒന്‍പത് മിനിറ്റിന് ശേഷം സഭ വീണ്ടും തുടര്‍ന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുക ഉയരാന്‍ കാരണമെന്ന് കണ്ടെത്തിയതായി സ്പീക്കര്‍ സഭയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."