മോഷണം വര്‍ധിച്ചിട്ടും നടപടിയെടുക്കാതെ അധികൃതര്‍
പനമരം: നടവയലിലും നെല്ലിയമ്പത്തും മോഷണ പരമ്പകള്‍ വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും അധികൃതര്‍ മൗനം പാലിക്കുകയാണന്ന് പരാതി. കഴിഞ്ഞ ദിവസം നടവയലിലെ ശ്രീ അയ്യപ്പന്‍ ഭജന മഠത്തില്‍ കള്ളന്‍ കയറി നിരവധി വസ്തുക്കള്‍ അപഹരിച്ചിരുന്നു.
കൂടാതെ പിറ്റേദിവസം നെല്ലിയമ്പം ആയുര്‍വേദ ഹോസ്പിറ്റലിലെ മരുന്നുകളും ഓഫിസ് ഫയലുകളും മറ്റും നശിപ്പിക്കുകയും ചെയ്തു. അമ്പലത്തില്‍ നിന്നും മോഷ്ടിച്ച ശര്‍ക്കരയും മറ്റും ആയുല്‍ വേദ ഹോസ്പിറ്റലില്‍ കൊണ്ടിട്ടിട്ടുണ്ട്. ഹോസ്പിറ്റലിന്റെ പുറത്തെ ഗ്രില്‍ പൊളിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. കൂടാതെ ഹോസ്പിറ്റലിനകത്ത് മലമൂത്ര വിസര്‍ജനവും നടത്തിയിട്ടുണ്ട്. ഭജന മഠത്തിലും ആശുപത്രിയിലും മോഷ്ടാവ് ഒരു കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. ശ്രീജ അമ്മാനി കോളനി, എന്നിങ്ങനെ എഴുതിയത് വായിച്ചെടുക്കാന്‍ തന്നെ പ്രയാസവുമാണ്. പൊലിസിന്റെ അന്വേഷണം തിരിച്ചുവിടാനുള്ള ശ്രമമാണ് ഈ എഴുത്ത് കൊണ്ട് മോഷ്ടാവ് ഉദ്ദേശിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."