ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഖരമാലിന്യത്തില്‍നിന്നു വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ടെന്‍ഡര്‍ നടപടികളില്‍ ഭേദഗതി വരുത്തുന്നു.
തീര്‍ത്തും നൂതനമായ രീതിയില്‍ ഏഴ് ജില്ലകളില്‍ പദ്ധതി നടപ്പിലാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോഴിക്കോട് ഞെളിയന്‍പറമ്പില്‍ സ്ഥാപിക്കുന്ന പദ്ധതിക്കുവേണ്ടി താല്‍പര്യപത്രം ക്ഷണിച്ചിരുന്നു. ഇതില്‍ പങ്കെടുത്ത കമ്പനികള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച ടെന്‍ഡര്‍ വ്യവസ്ഥകളോട് എതിര്‍പ്പറിയിക്കുകയുണ്ടായി. ഇതേതുടര്‍ന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നത സമിതി ഇക്കാര്യം വീണ്ടും പരിഗണിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മാതൃകയിലുള്ള മാലിന്യത്തില്‍നിന്നു വൈദ്യുതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്ലാന്റുകള്‍ തന്നെ കേരളത്തിലും നടപ്പിലാക്കിയാല്‍ മതിയെന്നു തീരുമാനിക്കുകയും ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ഭേദഗതി വരുത്താന്‍ പച്ചക്കൊടി കാട്ടുകയുമായിരുന്നു. ടെന്‍ഡര്‍ വ്യവസ്ഥകളിലെ ഭേഗദതി ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുകയും അതിനു ശേഷം ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്യുമെന്ന് വ്യവസായ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."