'ജലസുഭിക്ഷ' കിണര്‍ റീചാര്‍ജ് ജൂണില്‍ പൂര്‍ത്തിയാക്കണം: കലക്ടര്‍
കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള 'ജലസുഭിക്ഷ' കിണര്‍ റീചാര്‍ജ് പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അവലോകനയോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് ഉദ്ഘാടനം ചെയ്തു. കിണര്‍ റീചാര്‍ജ് പദ്ധതി ജൂണ്‍ മാസത്തില്‍ തന്നെ കാര്യമായ ലക്ഷ്യം പൂര്‍ത്തിയാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ജലവിഭവ വികസന വിനിയോഗ കേന്ദ്രം കോഴിക്കോടിന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം ബന്ധപ്പെട്ട ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും അടിയന്തരമായി കിണര്‍ റീച്ചാര്‍ജിങ് നടപ്പിലാക്കണം. ഈ വിഷയത്തില്‍ എടുത്ത നടപടികളെക്കുറിച്ച് അവലോകനം ചെയ്യുന്നതിന് ജൂണ്‍ അവസാനം യോഗം വിളിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ പി. രവീന്ദ്രന്‍, അസി. പ്രൊജക്ട് ഓഫിസര്‍ സൂര്യസുജന്‍, ജില്ലാ ഓഫിസര്‍ ശ്രീലത സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും പദ്ധതി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."