HOME
DETAILS
MAL
എക്സൈസ് തീരുവ കുറച്ചിട്ടും ഇന്ധന വില ദിനംപ്രതി മുകളിലേക്കു തന്നെ
backup
October 09 2018 | 05:10 AM
ന്യൂഡല്‍ഹി: എക്സൈസ് ഡ്യൂട്ടി കുറച്ച് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 14 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. ഇളവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ വേഗതയിലാണ് ഇപ്പോള്‍ വില കൂടുന്നത്.
തിരുവനന്തപുരത്ത് പെട്രോളിന് 85 രൂപ 70 പൈസയും ഡീസലിന് 79 രൂപ 42 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോള്‍ വില 84 രൂപ 58 പൈസയും ഡീസല്‍ വില 78 രൂപ 38 പൈസയുമാണ്.
ഒക്ടോബര്‍ നാലിനാണ് പെട്രോളിന്റെയും ഡിസലിന്റെയും എക്സൈസ് തീരുവ ഒന്നര രൂപ വീതം കേന്ദ്രം കുറച്ചത്. ഇതോടൊപ്പം ഒരു രൂപയുടെ കുറവ് വരുത്താന്‍ എണ്ണക്കമ്പനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അഞ്ചാം തിയ്യതി വില കുറഞ്ഞു. എന്നാല്‍ ഇതോടെ പതിവ് വില വര്‍ധനയുടെ തോത് ഉയരുകയാണ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."