'കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാവില്ല'- അറവ് നിയന്ത്രണത്തിനെതിരെ ത്രിപുരയും
അഗര്‍ത്തല: കേരളത്തിനും കര്‍ണാടകക്കും പിറകെ അറവു നിയന്ത്രണത്തിനെതിരായ നിലപാടുമായി ത്രിപുരയും. അറവ് നിയന്ത്രണത്തെക്കുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാനാവില്ലെന്ന് ത്രിപുര സര്‍ക്കാര്‍ അറിയിച്ചു.
പുതിയ വിജ്ഞാപനം ജനങ്ങളുടെ അഭിലാഷങ്ങള്‍ക്ക് എതിരാണെന്ന് ത്രിപുര പരിസ്ഥിതി മന്ത്രി അഗോരി ദെബ്ബാര്‍മ്മ പറഞ്ഞു. വിഷയത്തില്‍ കാര്യമായ പഠനം നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നടപടിയെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേന്ദ്രത്തില്‍ നിന്നു വരുന്ന എല്ലാ വിജ്ഞാപനങ്ങളും അംഗീകരിക്കേണ്ട ആവശ്യമില്ലെന്ന് നിയമത്തോട് പ്രതികരിച്ച് കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.
കന്നുകാലികളെ കശാപ്പുശാലകള്‍ക്കു വില്‍ക്കുന്നത് നിരോധിക്കുന്നതുള്‍പ്പെടെ കടുത്ത വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞയാഴ്ചയാണ് വിവാദ വിജ്ഞാപനം പുറപ്പെടുവിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."