HOME
DETAILS

സാലറി ചലഞ്ച് നല്‍കിയവരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തിയേക്കും?

  
backup
October 09 2018 | 06:10 AM

kerala-09-101-8-salery-challenge-in-service-book

തിരുവനന്തപുരം: സാലറി ചലഞ്ചില്‍ ഒരുമാസത്തെ ശമ്പളം നല്‍കിയ ജീവനക്കാരുടെ സര്‍വീസ് ബുക്കില്‍ ഇക്കാര്യം രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയന്നെും ഇത് അനുകൂല ശുപാര്‍ശയോടെ ധനമന്ത്രി തോമസ് ഐസക്കിന്റെ പക്കലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.

സാലറി ചലഞ്ചിനെ അംഗീകാത്തവര്‍ക്കെതിരായ നീക്കമാണിതെന്നാണ് വിലയിരുത്തല്‍. സാലറി ചലഞ്ച് നിര്‍ബന്ധിത പിരിവല്ലെന്ന് ഹൈക്കോടതി പരാമര്‍ശം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പുതിയ നീക്കം നടത്തുന്നത്.


സ്ഥാനക്കയറ്റം, ഇന്‍ക്രിമെന്റ് തുടങ്ങിയ സര്‍വീസ് സംബന്ധമായ കാര്യങ്ങളാണ് സര്‍വീസ് ബുക്കില്‍ ഉള്‍ക്കൊള്ളിക്കുന്നത്. ഗുഡ്‌സര്‍വീസ് എന്‍ട്രി പോലെ മികച്ച സേവനത്തെ പ്രകീര്‍ത്തിക്കുന്ന നടപടികളും അച്ചടക്കനടപടിയുടെ ഭാഗമായുള്ള ശിക്ഷാവിവരങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും.

പണംനല്‍കുന്നവരും അല്ലാത്തവരും തമ്മിലുള്ള വിവേചനത്തിന് ഇത് കാരണമാകുമെന്ന് ജീവനക്കാര്‍ ആശങ്കപ്പെടുന്നു. സി.പി.എം. സംഘടനതന്നെ ഇതില്‍ രംഗത്തുവന്നത് സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്നും വിമര്‍ശനമുയരുന്നുണ്ട്.

ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും സലറി ചലഞ്ച് അംഗീകരിച്ചിരുന്നില്ല്. എയ്ഡഡ് കോളേജ്, സ്‌കൂള്‍ മേഖലയില്‍ 80 ശതമാനത്തോളം അധ്യാപകരും സാലറി ചലഞ്ചിനോട് 'നോ' പറയുകയാണ് ചെയ്തത്. സി.പി.എം. അനുകൂല സംഘടനയ്ക്കാണ് എയ്ഡഡ് കോളേജ് അധ്യാപകരില്‍ ഏറെ സ്വാധീനമെങ്കിലും അവര്‍ സാലറി ചലഞ്ചിനോട് മുഖംതിരിക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  28 minutes ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  41 minutes ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  3 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  4 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  5 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  5 hours ago