HOME
DETAILS
MAL
കരമനയാറ്റില്‍ ഒഴുക്കില്‍പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
backup
July 31 2016 | 21:07 PM
ആര്യനാട്: കരമനയാറ്റില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
ശ്രീകണ്‌ഠേശ്വരം ഇരുമനമഠത്തില്‍ രാധകൃഷ്ണന്‍ നായരുടെയും ലതയുടേയുംമകന്‍ അനന്തു ലാല്‍ (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5 മണിയോടെ ആര്യനാട് ആനന്ദേശ്വരം അണിയിലക്കടവിന് സമീപത്തായിരുന്നു അപകടം. എട്ടുപേരടങ്ങുന്ന സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ആറ്റിലിറങ്ങിയ സുഹൃത്തുക്കളില്‍ ഒരാള്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട് രക്ഷിക്കാനായി നീങ്ങിയ അനന്തു ലാല്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ ആനന്ദേശ്വരത്തെത്തി സമീപവാസികളോട് വിവരം പറഞ്ഞു.ഇതറിഞ്ഞെത്തിയവര്‍ യുവാവിനെ കരക്കെത്തിച്ച് , പൊലിസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ആര്യനാട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."