സുന്നികളുടെ കാര്യം അവര്‍ തീരുമാനിക്കും, കോടിയേരി അഭിപ്രായം പറയേണ്ട: ചെന്നിത്തല
കോഴിക്കോട്: സുന്നിപ്പള്ളികളില്‍ സ്ത്രീകള്‍ കയറണമോ എന്നു തീരുമാനിക്കേണ്ടത് കോടിയേരി ബാലകൃഷ്ണനല്ലെന്നാണ് എന്റെ വിശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സുന്നിപ്പള്ളികളില്‍ സത്രീകള്‍ കയറണം എന്ന അഭിപ്രായം കോടിയേരി ഒരു ചോദ്യത്തിനു ഉത്തരമായി പറഞ്ഞതല്ലെന്നും ആലോചിച്ചു തന്നെ പറഞ്ഞതാണെന്നും പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു. സുന്നിപ്പള്ളികളുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ അവകാശമുള്ളവരുണ്ടെന്നും കാര്യങ്ങള്‍ അവര്‍ തീരുമാനിക്കട്ടേ എന്നും അദ്ദേഹം പറഞ്ഞു.
സുന്നിപ്പള്ളികളില്‍ സത്രീകളെ പ്രവേശിപ്പിക്കണം എന്നുള്ള കോടിയേരിയുടെ നിലപാടിനു മറുപടിയായാണ് ചെന്നിത്തലയുടെ അഭിപ്രായം.
ബ്രൂവറിക്കു നല്‍കിയ അനുമതി ഉന്നത ഗൂഢാലോചനയുടെ ഭാഗമായി നടന്നതാണ്. വ്യവസായ വകുപ്പില്‍ ഭൂമി അനുവദിക്കുന്നതില്‍ ചട്ടങ്ങളുണ്ട്. വിശദമായ അന്വേഷണം നടത്തണം.
എക്‌സൈസ് വകുപ്പ് തീ വെട്ടിക്കൊള്ള നടത്തുന്ന വകുപ്പായിരിക്കുകയാണ്. ഗത്യന്തരമില്ലാതെയാണ് അനുമതി റദ്ദു ചെയ്തത്. അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ പരാതിയുമായി മുന്നോട്ടു പോവും.
ശബരിമലയെ ബി.ജെ.പിയും സി.പി.എംമും കലാപ ഭൂമിയാക്കുന്നു. ഞങ്ങള്‍ വിശ്വാസി സമൂഹത്തോടൊപ്പമാണ്. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുന്നതിനോട് യോജിക്കാനാവില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."