HOME
DETAILS
MAL
സര്‍ക്കാര്‍ വൃദ്ധസദനം; പ്രവര്‍ത്തനം അനേ്വഷിക്കാന്‍ ഉത്തരവ്
backup
May 31 2017 | 20:05 PM
കൊല്ലം: പെരിനാട് അഷ്ടമുടിമുക്കില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൃദ്ധസദനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം ജില്ലാ കലക്ടറും ജില്ലാ സാമൂഹ്യനീതി ഓഫിസറും നഗരസഭാ സെക്രട്ടറിയും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ജൂണ്‍ 22 ന് കൊല്ലം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
നരകതുല്യമായ ജീവിതമാണ് വൃദ്ധ സദനത്തിലെ അന്തേവാസികള്‍ അനുഭവിക്കുന്നത്. മദ്യവും കഞ്ചാവും സുലഭമാണെന്ന് പരാതിയില്‍ പറയുന്നു. ഒളികാമറയും ലിഫ്റ്റും മറ്റ് സൗകര്യങ്ങളുമായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും ഒരു പ്രയോജനവുമില്ലെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."