കെ.എം.സി.സി ബഹ്‌റൈന്‍ സി.എച്ച് അനുസ്മരണ സമ്മേളനം വെള്ളിയാഴ്ച
മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം 12ന് വെള്ളിയാഴ്ച രാത്രി 7.30ന് മനാമ സാന്റ്റോക് ഹോട്ടലില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുസ്്‌ലിം ലീഗ് സംസ്ഥാന വൈ.പ്രസിഡന്റ് സി.മോയിന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും.
സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 35 ാം ചരമ വാര്‍ഷിക ത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികളാണ് കെ.എം.സി.സി ബഹ്‌റൈന്‍ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
കൊളാഷ്, ഡോക്യുമെന്ററി പ്രദര്‍ശനം, പ്രബന്ധമത്സരം, ചിത്രരചനാ മത്സരം, അനുസ്മരണ സമ്മേളനം എന്നിവ ഇതില്‍ പ്രധാനമാണ്. കൂടാതെ ജില്ലാ കെ.എം.സി.സി യുടെ വിഷന്‍ 33 പദ്ധതിയുടെ ഭാഗമായി നടത്തിവരുന്ന വിവിധ പദ്ധതികളും ഇതോടനുബന്ധിച്ച് നടക്കും. പ്രവാസിവോട്ട് ചേര്‍ക്കാനാവശ്യമായ സജ്ജീകരണവും കെ.എം.സി.സിയുടെ സാമൂഹിക സുരക്ഷാ സ്‌കീമായ അല്‍ അമാനയില്‍ ചേരാനും പുതുക്കാനുമുള്ള അവസരവും സമ്മേളനത്തോടനു ബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി 7.30ന് മനാമ സാന്റ്റോക് ഹോട്ടലില്‍ നടക്കുന്ന പൊതുസമ്മേളനം കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.വി ജലീല്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍, മുസ്ലിം ലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡന്റും പ്രഭാഷകനുമായ ടി.മുഹമ്മദ്്, കെ.എം.സി.സി സംസ്ഥാന ജന.സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കേരളീയ സമാജം പ്രസി.രാധാകൃഷ്ണ പിള്ള, ഒ.ഐ.സി.സി ഗ്ലോബല്‍ നേതാവ് രാജു കല്ലുംപുറം തുടങ്ങി ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ പ്രോഗ്രാം കമ്മറ്റി ഭാരവാഹികളായ സി.കെ. അബ്ദുറഹ് മാന്‍, ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, ഫൈസല്‍ കോട്ടപ്പള്ളി എന്നിവരും കമ്മറ്റി ഭാരവാഹികളായ മൂസ ഹാജി ഫളീല, സൂപ്പി ജീലാനി, അബൂബക്കര്‍ ഹാജി, നാസര്‍ ഹാജി, അഷ്‌റഫ് നരിക്കോടന്‍, സാദിഖ് സ്‌കൈ, കുയ്യാലില്‍ മഹ് മൂദ് ഹാജി എന്നിവരും പങ്കെടുത്തു.
സി എച്ച് അനുസ്മരണത്തിന്റെ ഭാഗമായി ചിത്ര രചനാ മത്സരവും
മനാമ: ബഹ്‌റൈന്‍ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ സി എച്ച് അനുസ്മരണ പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര രചന മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പൊതു സമ്മേളന ദിവസമായ വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 7 മണി വരെ മനാമ സാന്റോക്ക് ഹോട്ടലില്‍ വെച്ചാണ് മത്സരം.
ഒന്നാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികളെ ഒരു വിഭാഗത്തിലും, ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ മറ്റൊരു വിഭാഗത്തിലും ഉള്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ നടക്കുക.
'പ്രളയം എന്റെ ദൃഷ്ടിയില്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള രചനകളാണ് മത്സരാര്‍ത്ഥികള്‍ വരക്കേണ്ടത്.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ 0097337773872, 39258266,33172285 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."