മൂന്നുദിവസം മൂന്ന് ബില്ലുകള്‍; ഇതെന്താ പിസ്സ ഡെലിവറിയോ... കേന്ദ്രത്തിനെതിരേ ഡെറിക് ഒബ്രയ്ന്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഡെറിക് ഒബ്രെയ്ന്‍. ധൃതിപിടിച്ച് എന്തിനാണ് ഇങ്ങനെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം മുത്വലാഖ് ബില്‍ രാജ്യസഭയിലും പാസായതിനു പന്നാലെയാണ് കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അദ്ദേഹം രംഗത്തുവന്നത്.
ബില്ലുകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കണം. ധൃതിപിടിച്ച് എന്തിനാണ് ബില്ലുകള്‍ പാസാക്കുന്നത്. ഇവിടെ പിസ്സ ഡെലിവറി ചെയ്യുകയാണോ അതോ നിയമനിര്‍മാണം നടത്തുകയാണോ നാം ചെയ്യുന്നത്? -ഡെറിക് ഒബ്രേന്‍ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ലമെന്റ് അധികാരത്തിലിരുന്നപ്പോള്‍ സൂക്ഷ്മപരിശോധന നടത്തിയ ബില്ലുകളുടെ ചാര്‍ട്ടും അദ്ദേഹം ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
#Parliament is supposed to scrutinize Bills. This chart explains the bulldozing this Session. Are we delivering pizzas or passing legislation? #ConstructiveOpposition pic.twitter.com/DKPDygpoV5
— Derek O'Brien | ডেরেক ও’ব্রায়েন (@derekobrienmp) July 31, 2019
ബി.ജെ.പി നയിക്കുന്ന ലോകസഭയില്‍ പാസാക്കിയ 18 ബില്ലുകളില്‍ ഒന്നുമാത്രമാണ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിരന്തരമായി പരിശോധനകളില്ലാതെ ബില്ലുകള്‍ പാസാക്കുന്നതിനെക്കുറിച്ച് പാര്‍ലമെന്റിനെ പരിഹസിക്കുന്നതാണെന്നും ഇതാണ് പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാന്‍ അവരുടെ മുന്നിലുള്ള എളുപ്പവഴിയെന്നും അദ്ദേഹം പറഞ്ഞു. മുത്വലാഖ് ബില്‍, വിവരാവകാശ ഭേദഗതി ബില്‍, എന്‍.ഐ.എ ഭേദഗതി ബില്‍ എന്നിവയാണ് ഈയിടെ പാസാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."