HOME
DETAILS

ശബരിമല: പുനഃപരിശോധനാ ഹരജികള്‍ അടിയന്തിരമായി പരിഗണിക്കില്ല

  
backup
October 09 2018 | 18:10 PM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%aa%e0%b5%81%e0%b4%a8%e0%b4%83%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%be-%e0%b4%b9%e0%b4%b0%e0%b4%9c


ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായവ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനാനുമതി നല്‍കി കഴിഞ്ഞമാസം ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ അടിയന്തിരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രിംകോടതി.
സാധാരണക്രമത്തിലാകും ഈ പുനഃപരിശോധനാ ഹരജിയും പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി. നായര്‍ സര്‍വിസ് സൊസൈറ്റി (എന്‍.എസ്.എസ്), മുംബൈയിലെ ദേശീയ അയ്യപ്പ ഭക്ത സംഘം, പാപ്പിള്‍സ് ഫോര്‍ ധര്‍മ, പന്തളം രാജകുടുംബം, ചേതന എന്നിവര്‍ നല്‍കിയ അഞ്ചുപുനഃപരിശോധനാ ഹരജികളാണ് ശബരിമല വിഷയത്തില്‍ സുപ്രിംകോടതി മുന്‍പാകെയുള്ളത്.
ഇതില്‍ അയ്യപ്പ ഭക്ത സംഘത്തിനു വേണ്ടി ഹാജരായ മാത്യു നെടുമ്പാറയാണ് കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം നിരസിച്ച ചീഫ് ജസ്റ്റിസ് നിങ്ങള്‍ പുനഃപരിശോധനാ ഹരജിയാണ് സമര്‍പ്പിച്ചതെന്നും അതു പരിഗണിക്കാന്‍ നടപടിക്രമങ്ങള്‍ ഉണ്ടെന്നും സമയമാകുമ്പോള്‍ വാദംകേള്‍ക്കാമെന്നും അറിയിച്ചു.
കേരളത്തിലെ സ്ത്രീകള്‍ക്കാര്‍ക്കും ശബരിമലയില്‍ പോകാന്‍ താല്‍പ്പര്യമില്ലെന്നും 16ന് തുലാംമാസ പൂജകള്‍ക്കായി നടതുറക്കുന്നതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും മാത്യൂ നെടുമ്പാറ ആവശ്യപ്പെട്ടു.
പൂജ അവധികള്‍ക്കായി വെള്ളിയാഴ്ച മുതല്‍ 10 ദിവസത്തേക്കു കോടതി അടച്ചിടുന്ന കാര്യവും ചീഫ് ജസ്റ്റിസ് മുന്‍പാകെ ചൂണ്ടിക്കാട്ടിയ അഭിഭാഷകന്‍ തുലാമാസ പൂജകള്‍ക്ക് നട തുറക്കുമ്പോള്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.
ഈയാവശ്യമുന്നയിച്ച് സുപ്രിംകോടതി രജിസ്ട്രാര്‍ക്ക് കത്തുനല്‍കിയ കാര്യവും അഭിഭാഷകന്‍ ഓര്‍മിപ്പിച്ചു. കത്തു പരിശോധിക്കാമെന്നു പറഞ്ഞ ചീഫ് ജസ്റ്റിസ് പൂജാ അവധിക്കു കോടതി അടച്ചാല്‍ പിന്നെ തുറക്കില്ലേയെന്ന മറുചോദ്യവും ഉന്നയിച്ചു.
ശബരിമല വിഷയത്തില്‍ നടന്നുവരുന്ന സമരപരിപാടികള്‍ സൂചിപ്പിച്ച് ഇക്കാര്യങ്ങള്‍ ചീഫ് ജസ്റ്റിസിനും അറിയാവുന്നതല്ലേയെന്നു അഭിഭാഷകന്‍ ഓര്‍മിപ്പിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കാന്‍ ജസ്റ്റിസ് ഗൊഗോയ് വിസമ്മതിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago
No Image

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ്; ആദ്യ വിദേശ കാംപസ് ദുബൈയിൽ തുറക്കുന്നു

uae
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago