HOME
DETAILS

ജനവിരുദ്ധ മദ്യനയത്തിനേറ്റ പ്രഹരം

  
backup
October 09 2018 | 18:10 PM

%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%a8%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%87%e0%b4%b1

ഈ രാജ്യത്തു പെട്ടിക്കട തുടങ്ങാന്‍പോലും നിരവധി നടപടിക്രമങ്ങള്‍ നിലവിലിരിക്കെ ബ്രൂവറികളും ഡിസ്റ്റിലറികളും ആരംഭിക്കാന്‍ വെറും വെള്ളക്കടലാസിലെ വ്യാജവിലാസ ഉടമയ്ക്കാണു സര്‍ക്കാര്‍ അനുമതി നല്‍കിയത്. ആ അനുമതിയാണ് സര്‍ക്കാര്‍തന്നെ റദ്ദാക്കിയത്. ഈ പോരാട്ടവിജയത്തില്‍ പ്രതിപക്ഷനേതാവിനും പ്രതിപക്ഷത്തിനും മദ്യവിരുദ്ധപ്രസ്ഥാനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും അഭിമാനത്തിന് വകയുണ്ട്. കാരണം, മദ്യശാലാ അഴിമതിയുടെ ഉള്ളറക്കഥകള്‍ പുറത്തുകൊണ്ടുവന്നത് പ്രതിപക്ഷവും മാധ്യമങ്ങളുമാണ്.
1999 നുശേഷം സംസ്ഥാനത്തു പുതിയ ബ്രുവറികളും ഡിസ്റ്റലറികളും അനുവദിച്ചിട്ടില്ല. 19 വര്‍ഷത്തിനുശേഷമാണു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പുതിയ തീരുമാനം. പുതിയ ഡിസ്റ്റിലറികള്‍ ഇനി ആരംഭിക്കേണ്ടതില്ലെന്ന നായനാര്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനം അംഗീകരിച്ചു സുപ്രിംകോടതിയും ഹൈക്കോടതിയും പിന്നീടു വന്ന കേസുകളില്‍ അപേക്ഷകള്‍ നിരസിക്കുകയായിരുന്നു.
മന്ത്രിസഭയെടുത്ത ആ തീരുമാനം മാറ്റണമെങ്കില്‍ മറ്റൊരു മന്ത്രിസഭാ തീരുമാനം അനിവാര്യമാണ്. അതിനു തുനിയാതെ എക്‌സൈസ് മന്ത്രിയും മുഖ്യമന്ത്രിയും ഡിസ്റ്റിലറിയും ബ്രുവറികളും തുടങ്ങാന്‍ അനുമതി നല്‍കി. ആ അനുമതിക്കു നിയമത്തിനു മുന്നില്‍ നിലനില്‍പ്പില്ല. മുന്‍കാലങ്ങളിലെ വിധികളുടെ പകര്‍പ്പെടുത്ത് ആരെങ്കിലും കോടതിയില്‍ പോയാല്‍ ആ അനുമതി റദ്ദാക്കപ്പെടുമായിരുന്നു. അതു സര്‍ക്കാരിനു നാണക്കേടാകും. പിന്നെ, ഭരിക്കാന്‍ പോലും അവകാശമില്ലാതാകും. അതു മുന്‍കൂട്ടികണ്ടാണു സര്‍ക്കാര്‍ ബ്രൂവറികള്‍ തുടങ്ങാന്‍ അനുമതി നല്‍കിയ സ്വന്തം ഉത്തരവു വിഴുങ്ങിയത്.
എന്നിട്ടും പ്രളയശേഷമുള്ള പുനര്‍നിര്‍മാണ സഹകരണത്തിന്റെയൊക്കെ പേരു പറഞ്ഞു സര്‍ക്കാര്‍ വീണിടത്തു കിടന്ന് ഉരുളുകയാണ്. മദ്യനിര്‍മാണശാലകള്‍ക്ക് അനുമതി കൊടുത്ത നടപടിയില്‍ ഒരു തെറ്റുമില്ലെന്നും അതില്‍ അഴിമതിയില്ലെന്നുമാണു മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത്. ഇനിയും അപേക്ഷ സ്വീകരിച്ച് അര്‍ഹാരയവര്‍ക്കു മദ്യനിര്‍മ്മാണശാല ആരംഭിക്കാന്‍ അനുവാദം നല്‍കുമെന്നും ഇതിനിടയില്‍ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതു ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അതു പിന്നീടൊരു തിരിച്ചടിക്കു വഴിവയ്ക്കും.
സര്‍ക്കാരിന്റെ പ്രവൃത്തി സുതാര്യമായിരുന്നെങ്കില്‍ പിടിച്ചുനില്‍ക്കാനാകുമായിരുന്നു. അതുണ്ടായില്ല. എല്ലാ തലത്തിലും നിഗൂഢത നിറഞ്ഞുനിന്നു. അതിനാല്‍, ഈ വിഷയം കോടതിയിലെത്തിയാല്‍ സര്‍ക്കാരിന്റെ നില ആകെ പരുങ്ങലിലാകുമായിരുന്നു. സര്‍ക്കാര്‍ തന്ത്രപരമായി തലയൂരിയെന്ന് ഒറ്റവാചകത്തില്‍ പറയാം.
എക്‌സൈസ് വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്, പദ്ധതിക്കുള്ള സ്ഥലം, ജലലഭ്യത, പരിസ്ഥിതിപ്രശ്‌നം, സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട്, അപേക്ഷകന്റെ പ്രവൃത്തിപരിചയം, സാമ്പത്തികശേഷി എന്നിവയുടെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ നല്‍കുന്ന ശുപാര്‍ശയിലാണു പുതിയ മദ്യനിര്‍മാണശാല തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കേണ്ടത്. സ്ഥലം, വില്ലേജ് സര്‍വേ, പരിസ്ഥതിവകുപ്പിന്റെ നിരാക്ഷേപ പത്രം എന്നിവയും വേണം. ഇത്തവണ മൂന്നു ബ്രൂവറികളും ഒരു ഡിസ്റ്റിലറിയും നല്‍കാനുള്ള വകുപ്പുമന്ത്രിയുടെ തീരുമാനവും അതിനു മുഖ്യമന്ത്രി നല്‍കിയ പച്ചക്കൊടിയും ഇത്തരത്തില്‍ ഒരു രേഖകളും റിപ്പോര്‍ട്ടുകളുമില്ലാതെയായിരുന്നു.
19 വര്‍ഷത്തിനുശേഷം ഒരു കൂടിയാലോചനയുമില്ലാതെയാണു ബ്രൂവറികള്‍ അനുവദിച്ചത്. ഇടതുമുന്നണിയറിഞ്ഞില്ല, മറ്റു മന്ത്രിമാര്‍ അറിഞ്ഞില്ല. പുതിയ മദ്യനയത്തിലോ ബജറ്റിലോ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലോ ഇല്ല. ഇതൊരു ബിനാമി ഇടപാടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം അപേക്ഷകനെ കണ്ടെത്താന്‍ എക്‌സൈസ് വകുപ്പിനുപോലും കഴിഞ്ഞിട്ടില്ല.
ഇടതുമുന്നണിയുടെ മദ്യനയത്തെ അടിസ്ഥാനമാക്കിയാണ് അനുമതി കൊടുത്തതെന്നാണ് എക്‌സൈസ് മന്ത്രിയുടെ വിശദീകരണം. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി പുറത്തിറക്കിയ പ്രകടനപത്രികയില്‍ അവരുടെ മദ്യനയം വിശദീകരിക്കുന്നുണ്ട്. അത് ഇപ്രകാരമാണ്:
(1) മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹികവിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്വീകരിക്കുക. മദ്യവര്‍ജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്നുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. ഇതിനായി സാക്ഷരതാപ്രസ്ഥാനത്തിന്റെ മാതൃകയില്‍ അതിവിപുലമായ ജനകീയബോധവത്ക്കരണ പ്രസ്ഥാനത്തിനു രൂപം നല്‍കും. ഡിഅഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മദ്യവര്‍ജ്ജനസമിതിയും സര്‍ക്കാരുമായുള്ള സഹകരണം ശക്തിപ്പെടുത്തും.
(2) മദ്യംപോലെ സാമൂഹികഭീഷണിയായി കഞ്ചാവും മയക്കുമരുന്നും വ്യാപകമാവുകയാണ്. ഇതിനെതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും.
(3) സ്‌കൂളുകളില്‍ മദ്യത്തിനെതിരേയുള്ള ബോധവത്കരണം എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ ഉള്‍പ്പെടുത്തും.
മദ്യവര്‍ജ്ജനം വ്യക്തി സ്വമേധയാ എടുക്കേണ്ട നിലപാടാണ്. അതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. സര്‍ക്കാരോ മദ്യവിരുദ്ധപ്രവര്‍ത്തകരോ എത്രമാത്രം ബോധവല്‍ക്കരണപരിപാടികള്‍ നടത്തിയാലും വ്യക്തി മദ്യം വേണ്ടെന്നു വയ്ക്കാത്തിടത്തോളം കാലം ഒരു ഫലവുമുണ്ടാകില്ല.
മദ്യത്തിന്റെ ഉല്‍പ്പാദനം, സൂക്ഷിപ്പ്, വിതരണം എന്നിവ സംബന്ധിച്ചു നിയമനിര്‍മ്മാണം നടത്താനും നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ നിയന്ത്രണമോ നിരോധനമോ ഏര്‍പ്പെടുത്താനുള്ള അധികാരവും കടമയും ഉത്തരവാദിത്വവുമുള്ളതു സര്‍ക്കാരിനു മാത്രമാണ്. ഈ രാജ്യത്ത് മദ്യം നിയന്ത്രിക്കാനും മദ്യം നിരോധിക്കാനും സര്‍ക്കാരുകള്‍ക്കു മാത്രമേ സാധിക്കൂ.
അങ്ങനെ പ്രഖ്യാപിക്കുന്നതിനു പകരം ജനങ്ങള്‍ മദ്യം വര്‍ജ്ജിച്ചാല്‍ മതി, ഫലപ്രദമായ മദ്യനിയന്ത്രണവും നിരോധനവും അപ്രായോഗികമാണ് എന്നു വാദിക്കുന്നതു വഞ്ചനയാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്നിടത്താളം മദ്യം ലഭ്യമാക്കുകയെന്നതു മദ്യരാജാക്കന്മാരുടെ താല്‍പ്പര്യമാണ്. ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ അതു മാനദണ്ഡമാക്കരുത്.

(കേരള മദ്യവിരുദ്ധ ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ് ലേഖകന്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago