യുവതിയെ സസ്‌പെന്‍ഷനിലുള്ള പൊലിസുകാരന്‍ വെട്ടിയെന്നു പരാതി
കാസര്‍കോട്: വഞ്ചനാക്കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊലിസുകാരന്‍ പരാതിക്കാരിയായ ഭര്‍തൃമതിയെയും കുടുംബത്തെയും വെട്ടിപ്പരുക്കേല്‍പ്പിച്ചതായി പരാതി. കുഡ്‌ലു ശിവശക്തി നഗര്‍ സ്വദേശി അജേഷിന്റെ ഭാര്യ പി.എ ഹര്‍ഷ (24)യ്ക്കും കുടുംബത്തിനുമാണു വെട്ടേറ്റത്. അക്രമത്തില്‍ ഭര്‍ത്താവായ അജേഷി (32)നും ഏഴുമാസം പ്രായമായ അധുഷിനുമാണു പരുക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം നാലോടെയാണ് സംഭവം. ഹര്‍ഷയും കുടുംബവും വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറായ പ്രദീപ് ചവറയുടെ മംഗല്‍പ്പാടിയിലെ വാടകവീട്ടിലാണു താമസിക്കുന്നത്. ഇയാള്‍ അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.
ഭര്‍ത്താവിനെതിരായ അക്രമം തടയുന്നതിനിടെയാണ് ഇവരുടെ ഇടതുകൈക്ക് വെട്ടേറ്റതെന്നും ഇവരുടെ കൈയിലുണ്ടായിരുന്ന കുഞ്ഞിനും അക്രമത്തില്‍ മര്‍ദനമേറ്റുവെന്നും പരാതിയില്‍ പറയുന്നു. ദമ്പതികളെയും കുഞ്ഞിനെയും പരുക്കുകളോടെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദീപ് ചവറയും അജേഷും ചേര്‍ന്നു നടത്തിയ കോഴിവ്യാപാരത്തിന്റെ ലാഭവിഹിതം അജേഷിനു നല്‍കാതെ പ്രദീപ് കൈക്കലാക്കുകയും ഹര്‍ഷയുടെ സുഖമില്ലാത്ത പിതാവില്‍ നിന്നു ബലമായി ഒപ്പുവാങ്ങിയ ശേഷം സ്വത്തിന്റെ ആധാരം തട്ടിയെടുക്കുകയും ചെയ്തുവെന്നാരോപിച്ച് ദമ്പതികള്‍ ഡി.ജി.പി, ജില്ലാ പൊലിസ് മേധാവി, ജില്ലാകലക്ടര്‍ എന്നിവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ പ്രദീപ് നിരന്തരം ഭീഷണിപ്പെടുത്തുകയും വീട്ടില്‍ നിന്ന് കുടിയൊഴിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായും പരാതിയില്‍ വ്യക്തമാക്കിയിരുന്നു.
ഹര്‍ഷയുടെ പരാതിയില്‍ പ്രദീപിനെതിരേ പിന്നീട് വിദ്യാനഗര്‍ പൊലിസ് കേസെടുക്കുകയും സസ്‌പെന്‍ഷനിലാവുകയും ചെയ്തു. അതേ സമയം അജേഷും ഭാര്യയും തന്നെ മര്‍ദിച്ചുവെന്നാരോപിച്ചു പ്രദീപ് ചവറയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വീട്ടിലുണ്ടായിരുന്ന കാറിന്റെ ബാറ്ററി മാറ്റാനായി തന്റെ വീട്ടിലേക്കു പോയപ്പോള്‍ ഇവര്‍ ഇരുമ്പുവടി കൊണ്ടു കൈക്കും തലക്കും അടിച്ചു പരുക്കേല്‍പ്പിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."